മലേഷ്യയില്‍ കൊവിഡ് കേസുകളില്‍ വന്‍ കുറവ്
കോലാലംപൂര്‍: തുടര്‍ച്ചായയി നാലാം ദിനവും മലേഷ്യയില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഒറ്റസംഖ്യയിലാണ് റിപ്പോര്‍ട്ട് ചെയ്തത് . ഇന്ന് രണ്ട് പേര്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവായത്. 39 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.ഇന്നു മുതല്‍ ഓഗസ്റ്റ് 31 വരെ ലോക് ഡൗണ്‍ പിന്‍വലിച്ചു.
ഓഫിസുകളും,വ്യപാരസ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുണ്ട്. ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന ട്രെയിന്‍,മെട്രോ സര്‍വിസുകള്‍ സാധാരണ നിലയിലാണ്.
അന്താരഷ്ട്ര യാത്രയും സ്കൂളുകളുംആരാധനാലയങ്ങളുമാണ് ഇനിയും പുനരാരംഭിക്കാന്‍ പ്രധാനമായും ബാക്കിയുള്ളത്. റസ്റ്റോറന്റുകള്‍ സാധാരണ രീതിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഭൂരിഭാഗം മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് അശ്വാസമായി.
കൃത്യമായ നിയമനിബന്ധനകള്‍ പാലിക്കേണ്ടതിനാല്‍ ആളുകള്‍ കുറവാണെന്നാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നത് .
അതേസമയം വ്യപാരസ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവരുടെ സ്ഥാപങ്ങള്‍ അടപ്പിക്കുകയും, വലിയതോതിലുള്ള പിഴയും ഈടാക്കുകയും ചെയ്യും .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."