HOME
DETAILS
MAL
മത്സരത്തിനിടെ സംഘര്‍ഷം: 13 ബാസ്‌കറ്റ് ബോള്‍ താരങ്ങളെ പുറത്താക്കി
backup
July 03 2018 | 18:07 PM
ഫിലിപ്പൈന്‍സ്: ആസ്‌ത്രേലിയ - ഫിലിപ്പൈന്‍സ് ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ബാസ്‌കറ്റ് ബോള്‍ താരങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഇതേ തുടര്‍ന്ന് ഇരു ടീമുകളില്‍ നിന്നുമായി 13 കളിക്കാരെയാണ് ഇന്നലെ ഫിബ പുറത്താക്കിയത്.
ലോകകപ്പ് ക്വാളിഫയര്‍ മൂന്നാം ക്വാര്‍ട്ടറില്‍ മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ ബാക്കിനില്‍ക്കെയാണ് സംഭവം. 79 - 48 എന്ന സ്‌കോറിനു മത്സരം ആസ്‌ത്രേലിയ ലീഡ് ചെയ്യുന്ന സമയത്ത് ഫിലിപ്പൈന്‍ താരം ആസ്‌ത്രേലിയ ന്‍ താരത്തെ കൈയേറ്റം ചെയ്തതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പിന്നീട് ടീമിലെ എല്ലാ കളിക്കാരും തമ്മില്‍ പൊരിഞ്ഞ അടിയായി.
ഫിലിപ്പൈന്‍ അരീനയില്‍ ഇരുപത്തിരണ്ടായിരം കാണികള്‍ക്ക് മുന്‍പില്‍ വച്ചാണ് ഈ നാണംകെട്ട സംഭവം നടന്നത്. സംഘര്‍ഷത്തിന് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ആസ്‌ത്രേലിയ 89-53നു വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."