അത്ലറ്റിക് ടീമില്‍ 14 മലയാളി താരങ്ങള്‍
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രഖ്യാപിച്ചു. 524 അംഗ ടീമില്‍ 227 പുരുഷതാരങ്ങളും 247 വനിതകളുമാണ് ഉള്ളത്.
ഓഗസ്റ്റ് 18 മുതല്‍ സെപ്തംബര്‍ രണ്ട് വരെ ജക്കാര്‍ത്തയിലാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. 51 അംഗ ഇന്ത്യന്‍ അത്ലറ്റിക് ടീമിന്റെ സാധ്യതാ പട്ടികയും പ്രഖ്യാപിച്ചു.
28 വനിതകളും 23 പുരുഷതാരങ്ങളും ഉള്‍പ്പെട്ടതാണ് അത്ലറ്റിക് ടീം. 14 മലയാളി താരങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.
മുഹമ്മദ് അനസ് (200, 400, 4-400 മീറ്റര്‍ റിലേ), ജിന്സണ് ജോണ്സണ് (800, 1500 മീറ്റര്‍), ശ്രീശങ്കര്‍ (ലോങ് ജംപ്), രാകേഷ് ബാബു (ട്രിപ്പിള്‍ ജംപ്), ജിത്തു ബേബി, കുഞ്ഞു മുഹമ്മദ് എന്നിവരാണ് പുരുഷ ടീമില്‍ ഉള്‍പ്പെട്ട മലയാളി അത്ലറ്റുകള്. പി.യു ചിത്ര (1500 മീറ്റര്‍), ബി. സൗമ്യ (20 കി.മീറ്റര്‍ നടത്തം), വി.കെ വിസ്മയ, ജിസ്ന മാത്യു (4-400 റിലേ) എന്നിവരാണ് എന്നിവരാണ് ഏഷ്യന്‍ ഗെയിംസിന് യോഗ്യത നേടിയ വനിതാ മലയാളി താരങ്ങള്‍.
ടിന്റു ലൂക്ക (400 മീറ്റര്‍), അനുരാഘവന് (400 മീറ്റര്‍ ഹര്‍ഡില്‍സ്), നയന ജെയിംസ്, വി. നീന (ലോങ്ജംപ്) എന്നിവരെയും അത്ലറ്റിക് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവര്‍ ട്രയല്‍സില്‍ പങ്കെടുത്ത് യോഗ്യത തെളിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."