പീഡനക്കേസിലെ പ്രതി അമിതമായി ഗുളിക കഴിച്ച ശേഷം പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങി
ചെറുതോണി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അമിതമായി പാരസെറ്റാമോള്‍ ഗുളിക കഴിച്ചശേഷം ഇടുക്കി സി.ഐ ഓഫിസിലെത്തി കീഴടങ്ങി. മാങ്കുളത്തുകാരനായ ജിതിന് ജോയി (19) ആണ് കേസന്വേഷിക്കുന്ന ഇടുക്കി സി.ഐ സിബിച്ചന് ജോസഫിന്റെ മുന്നില്‍ കീഴടങ്ങിയത്.
ചെറുതോണി സ്വദേശിയായ പെണ്‍കുട്ടിയെ സ്നേഹം നടിച്ച് കൂട്ടികൊണ്ടുപോയി മാങ്കുളത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ താമസിപ്പിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജിതിന് ജോയി. ഇന്നലെ രാവിലെ 10.30 ന് ഇടുക്കി സി.ഐ യുടെ മുന്നില്‍ കീഴടങ്ങിയ യുവാവിന്റെ മൊഴിയെടുക്കുന്നതിനിടയില്‍ ദേഹാസ്യാസ്ഥം പ്രകടിപ്പിച്ചു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ചെറുതോണിയിലുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് 15 പാരസെറ്റാമോള്‍ ഗുളിക വാങ്ങി കഴിച്ചതായി ഇയാള്‍ വെളിപ്പെടുത്തി. ഉടന്‍ തന്നെ ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം പൊലിസ് വാഹനത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ജിതിനും പെണ്‍കുട്ടിയും അടിമാലിയിലുള്ള സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ഥികളായിരുന്നു.
15 ദിവസം മുന്‍പാണ് പെണ്‍കുട്ടിയെ മാങ്കുളത്തുള്ള വീട്ടിലേക്ക് യുവാവ് കൂട്ടികൊണ്ട് പോയത്. ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഇടുക്കി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെ ഇവര്‍ മാങ്കുളത്ത് ഒളിച്ചു താമസിക്കുന്നുണ്ടെന്ന് മനസിലാക്കിയ പൊലിസ് അവിടെയെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. ജിതിന് പൊലിസിനെ വെട്ടിച്ച് കടന്നു. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."