ആഭ്യന്തരമന്ത്രി കശ്മിരില്‍
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കശ്മിരില്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന അമര്‍നാഥ് ക്ഷേത്രം അദ്ദേഹം സന്ദര്‍ശിക്കും. ബി.ജെ.പി -പി.ഡി.പി സഖ്യം പിരിഞ്ഞ ശേഷം രാഷ്ട്രപതി ഭരണം നിലവില്‍ വന്ന കശ്മിരില്‍ ആദ്യമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദര്‍ശനം നടത്തുന്നത്. അമര്‍നാഥ് യാത്രാ സുരക്ഷ സംബന്ധിച്ച് ശ്രീനഗറില്‍ അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്.ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് അമര്‍നാഥ് തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രതികൂല കാലാവസ്ഥയും അമര്‍നാഥ് യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ 27ന് ആരംഭിച്ച അമര്‍നാഥ് യാത്ര കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു. 2 ലക്ഷത്തോളം ഭക്തരാണ് ഇത്തവണ അമര്‍നാഥ് യാത്രയ്ക്കായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ഡോവല്‍ മന്ത്രിയെ അനുഗമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."