HOME
DETAILS

കാഡ്‌സ് വിത്ത് മഹോത്സവം 21 മുതല്‍ തൊടുപുഴയില്‍

  
backup
April 18 2017 | 21:04 PM

%e0%b4%95%e0%b4%be%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%b9%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-21


തൊടുപുഴ: അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍വിത്തുകളും തൈകളും കര്‍ഷകരുടെ കൈകളിലെത്തിക്കാനും രുചി വൈവിധ്യത്തിന്റെ മാധുര്യം ജനങ്ങള്‍ക്ക് അനുഭവേദ്യമാക്കാനും ലക്ഷ്യമിട്ട് കാഡ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'കാഡ്‌സ് ഗ്രീന്‍ ഫെസ്റ്റ് വിത്ത് മഹോത്സവത്തിന് 21ന് തൊടുപുഴയില്‍ തുടക്കമാവുമെന്ന പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗവേഷണ കേന്ദ്രങ്ങളിലെ മികച്ച വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പനയും മേളയില്‍ ഒരുക്കുന്നുണ്ട്. പോഷകസമൃദ്ധിയും ഔഷധഗുണവുമുള്ള ചക്കയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കാന്‍ ചക്കയുത്സവവും വിഷരഹിത മാമ്പഴത്തിന്റെ പ്രചാരണത്തിനായി പാലക്കാട് മുതലമടയില്‍നിന്നുള്ളതടക്കമുള്ള മാമ്പഴമേളയും ഫെസ്റ്റിന്റെ ആകര്‍ഷണമാവും.
തൊടുപുഴയ്ക്ക് പുതിയ അനുഭൂതി പകര്‍ന്ന് നൂറുകണക്കിന് വര്‍ണപുഷ്പങ്ങളുമായി പുഷ്പമേളയുമുണ്ട്. ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗ്രാമീണ ഭക്ഷ്യമേളയും മഹോത്സവത്തിന്റെ പ്രത്യേകതയാണ്.
21ന് വൈകിട്ട് അഞ്ചിന് പി.ജെ ജോസഫ് എം.എല്‍.എ ഗ്രീന്‍ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ചക്കയുത്സവവും മാമ്പഴ മേളയും അഡ്വ. ജോയ്‌സ് ജോര്‍ജ് എം.പി യും പുഷ്പമേള ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണും ഭക്ഷ്യമേള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ജി ജയപാലും ഉദ്ഘാടനം ചെയ്യും. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ അധ്യക്ഷയാകും.
ഫെസ്റ്റിന്റെ ഭാഗമായി കെവികെയുടെ സഹകരണത്തോടെ പരിശീലനം സംഘടിപ്പിക്കും. എല്ലാ ദിവസവും രാവിലെ 10മുതല്‍ ഒരു മണിവരെയാണ് പരിശീലനം. ചക്കയുത്സവത്തോടനുബന്ധിച്ച് ചക്കയുല്‍പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനു പുറമെ, ചക്കയുയര്‍ത്തല്‍, ചക്ക കാര്‍വിങ്, കൂഴച്ചക്കപ്പഴം തീറ്റ എന്നിങ്ങനെ രസകരമായ മത്സരങ്ങളുമുണ്ട്.
മാമ്പഴമേളയില്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായി 57ഓളം ഇനം മാമ്പഴങ്ങള്‍ എത്തിക്കും. അയ്യായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് പുഷ്പമേള. പരമ്പരാഗത ഗ്രാമീണ ഭക്ഷ്യവിഭവങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതായിരിക്കും ഭക്ഷ്യമേള.
കര്‍ഷകരുടെ നൂതന കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവുമുണ്ട്. പ്രദര്‍ശന നഗരിയിലേക്കുള്ള പ്രവേശനനിരക്ക് മുതിര്‍ന്നവര്‍ക്ക് 20രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ്. ഫെസ്റ്റിന്റെ സമാപനം മെയ് ഏഴിന് വൈകിട്ട് അഞ്ചിന് നടക്കും.
കാഡ്‌സ് സെക്രട്ടറി കെ.വി ജോസ്, എം.സി മാത്യു, എം.എന്‍ ബാബു, സെന്തില്‍ നടരാജന്‍, സജി മാത്യു, വി.പി ജോര്‍ജ് എന്നിവരും വാര്‍ത്താസമേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  15 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  15 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  15 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  15 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  15 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  15 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  15 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  15 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  15 days ago
No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  15 days ago