ജനസമ്പര്‍ക്ക പരിപാടി: പ്രത്യേക കൗണ്ടര്‍ ആശ്വാസമായി
തൊടുപുഴ: കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജനങ്ങള്‍ നേരത്തേ സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനങ്ങള്‍ അറിയുന്നതിനും അപ്പീല്‍ സമര്‍പ്പിക്കുന്നതിനുമായി പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയത് തിരക്ക് ഒഴിവാക്കുന്നതിന് സഹായകമായി. കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, സിവില്‍ സപ്ലൈസ്, റവന്യു, പഞ്ചായത്ത് വകുപ്പുകള്‍ക്ക് പ്രത്യേകമായി ഓരോ കൗണ്ടറുകളും മറ്റുവകുപ്പുകള്ക്കായി 10 കൗണ്ടറുകളും സജ്ജമാക്കിയിരുന്നു. ഇതിനുപുറമേ മൂന്ന് ഹെല്പ് ഡെസ്കുകളും , അപേക്ഷകളില്‍ തയ്യാറാക്കിയ മറുപടികള്‍ നല്‍കുന്നതിനായി മൂന്ന് കൗണ്ടറുകളും , അംഗപരിമിതര്‍ക്കും , അക്ഷയ കേന്ദ്രത്തിനും ഓരോ പ്രത്യേക കൗണ്ടറും ഉണ്ടായിരുന്നു. താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ടീമും, സുരക്ഷക്കും സഹായത്തിനുമായി പൊലിസ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമായിരുന്നു. ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക ഇരിപ്പടങ്ങളും സജ്ജമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."