സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍; ഷെഫീക്ക് നാടണഞ്ഞു
ജിദ്ദ: വീട്ടുജോലിക്കാരന്റെ വിസയില്‍ എത്തി ദുരിതമനുഭവിച്ച തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി പള്ളിപറമ്പില്‍ ഷെഫീക്ക് തൃശൂര്‍ ജില്ലാ കെ.എം.സി.സിയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് നാടണഞ്ഞു. രണ്ടര വര്‍ഷം മുന്‍പാണ് സഊദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ സഫ്വയില്‍ നിയമവിരുദ്ധമായി സ്പോണ്‍സറുടെ ഗ്രോസറിയില്‍ നിര്‍ബന്ധിത ജോലിക്കെത്തിയത്.
നാട്ടിലേക്ക് പോകുന്നതിനായി രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ അനുവദിക്കാതെ ഇരുപതിനായിരം സഊദി റിയാല്‍ സ്പോണ്സര് ആവശ്യപ്പെട്ടതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് കെ.എം.സി.സി തൃശൂര്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷെഫീര്‍ അച്ചു പതിയാശ്ശേരി നിരവധി തവണ സ്പോണ്സറുമായി സംസാരിച്ചെങ്കിലും വിട്ടുവീഴ്ചക്ക് അദ്ദേഹം തയാറാവാത്തതിനാല്‍ ദമ്മാം ലേബര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കെ.എം.സി.സി ഭാരവാഹികളായ റാഫി അണ്ടത്തോട്, അഫ്സല് വടക്കേക്കാട്, എ.കെ സുല്‍ഫിക്കര്‍ പെഴുങ്കാട് എന്നിവരായിരുന്നു നേതൃത്വം നല്‍കിയത്. തൃശൂര്‍ ജില്ലാ കെ.എം.സി.സി നേതാക്കള്‍ക്ക് നന്ദി അറിയിച്ചാണ് ഷെഫീക്ക് നാട്ടിലേക്ക് യാത്രയാത്ര തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."