HOME
DETAILS

കേരളത്തില്‍ മുഖ്യശത്രു, വാളയാര്‍ ചെക്ക്‌പോസ്റ്റ് കടന്നാല്‍ സഖ്യം; വിചിത്രമായ സി.പി.എം- കോണ്‍ഗ്രസ് നയം

  
backup
March 28 2019 | 00:03 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%81

പാലക്കാട്: കേരളത്തില്‍ നിലനില്‍പ്പിനായി പരസ്പരം പോരാടുന്ന കോണ്‍ഗ്രസ്സും സി.പി.എമ്മും പാലക്കാട്ടുനിന്ന് വാളയാര്‍ ചെക്ക് പേസ്റ്റ് കടന്നാല്‍ ഒരുമുന്നണിയില്‍. ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട മതേതര പുരോഗമന മുന്നണിയിലെ കക്ഷികളാണ് കോണ്‍ഗ്രസും സി.പി.എമ്മും മുസ്‌ലിംലീഗും സി.പി.ഐയും. എം.ഡി.എം.കെയും തമിഴ്‌നാട്ടിലെ പ്രാദേശിക കക്ഷികളും ഡി.എം.കെ മുന്നണിയിലുണ്ട്. പ്രചാരണ വാഹനങ്ങള്‍, നോട്ടിസുകള്‍, പോസ്റ്ററുകള്‍ എന്നിവയിലൊക്കെ എം.കെ സ്റ്റാലിന്‍, രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, വൈക്കോ, സീതാറാംയെച്ചൂരി തുടങ്ങിയവരുടെ ഫോട്ടോകള്‍വച്ചാണ് പ്രചാരണം നടത്തുന്നത്.
മോദിഭരണത്തിന് അറുതി വരുത്തുക, മതേതര ഇന്ത്യ കെട്ടിപ്പടുക്കുക എന്നീ മുദ്രാവാക്യങ്ങളാണ് അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. 'നാങ്കള് ഒണ്‍ട്രായ് നിന്‍ട്ര്‌പോരാടുകിറോം' എന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നു അവിടെ.
തമിഴ്‌നാട്ടില്‍ മോദി വിരുദ്ധ തരംഗം യാഥാര്‍ഥ്യമാക്കാന്‍ എല്ലാവരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കുമെന്നാണ് മുന്നണിയുടെ നേതാക്കള്‍ പറയുന്നത്. മധുരയിലെ സി.പി.എം സ്ഥാനാര്‍ഥിയുടെ പ്രചാരണ ബോര്‍ഡില്‍ രാഹുല്‍, സ്റ്റാലിന്‍ എന്നിവരുടെ ഫോട്ടോ ചേര്‍ത്തത് തമിഴ്‌നാട്ടില്‍ ചര്‍ച്ചപോലും അല്ല. എന്നാല്‍ വാളയാറിന് ഇപ്പുറത്തുമാത്രമാണ് രാഷ്ട്രീയ അയിത്തങ്ങളും തൊട്ടുകൂടായ്മകളും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  2 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  3 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  4 hours ago