HOME
DETAILS

കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസമായ വിധി

  
backup
June 11 2020 | 01:06 AM

editorial-11-06-2020

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനകം അവരുടെ നാടുകളിലെത്തിക്കണമെന്ന് കഴിഞ്ഞദിവസം സുപ്രിം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഇത് രണ്ടാംതവണയാണ് കുടിയേറ്റ തൊഴിലാളികളുടെ യാത്രാദുരിതത്തില്‍ സുപ്രിം കോടതി ഇടപെടുന്നത്.
അതിഥി തൊഴിലാളികള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കണമെന്നും യാത്രാ ചെലവ് റെയില്‍വേയും സംസ്ഥാന സര്‍ക്കാരുകളും വഹിക്കണമെന്നും കഴിഞ്ഞമാസം സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. യാത്രക്കാര്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് ആരു വഹിക്കുമെന്ന ആശയക്കുഴപ്പം തുടരുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. ടിക്കറ്റ് ചാര്‍ജ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ ഒഴിവാക്കിയായിരുന്നു ഇടക്കാല ഉത്തരവ്.

ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലം മുന്‍കൂട്ടി അറിയിക്കണമെന്നും നടന്നുപോകുന്നവരെ അഭയകേന്ദ്രങ്ങളിലെത്തിച്ച് ഭക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. മടങ്ങാന്‍ ആഗ്രഹിക്കുന്നവരെ എത്രദിവസം കൊണ്ട് നാട്ടിലെത്തിക്കാനാകുമെന്ന് കഴിഞ്ഞമാസം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുന്‍പ് സുപ്രിം കോടതി കേന്ദ്രത്തോട് ആരാഞ്ഞിരുന്നുവെങ്കിലും വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ 15 ദിവസത്തിനകം അതിഥി തൊഴിലാളികളെ നാടുകളിലെത്തിക്കണമെന്നാണ് സുപ്രിം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

നേരത്തെ ഇതായിരുന്നില്ല അതിഥി തൊഴിലാളികളുടെ മടക്കയാത്രാ വിഷയത്തില്‍ സുപ്രിം കോടതി സ്വീകരിച്ചിരുന്നത്. മഹാരാഷ്ട്രയില്‍നിന്ന് അതിഥി തൊഴിലാളികള്‍ കിലോമീറ്ററുകളോളം കാല്‍നടയായി പോയത് വാര്‍ത്തയായിരുന്നു. യാത്രയ്ക്കിടെ നിരവധിപേര്‍ ട്രെയിന്‍ കയറിയും മറ്റും മരിച്ചിരുന്നു. ഇതുസംബന്ധിച്ച ഹരജി വിചാരണക്കെടുത്തപ്പോള്‍ റെയില്‍പാളങ്ങളില്‍ കിടന്നുറങ്ങിയാല്‍ ട്രെയിന്‍ കയറി മരിക്കില്ലേ എന്നായിരുന്നു കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം.

അതിഥി തൊഴിലാളികള്‍ പിഞ്ചുകുഞ്ഞുങ്ങളെ ബാഗുകളില്‍ കിടത്തി പൊരിവെയിലത്ത് വലിച്ചുകൊണ്ടുപോകുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ഇതേത്തുടര്‍ന്ന് അതിഥി തൊഴിലാളികളുടെ യാത്രാദുരിതം പരിഹരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയിലും അനുകൂല പ്രതികരണമായിരുന്നില്ല സുപ്രിം കോടതിയില്‍ നിന്നുണ്ടായത്. നിങ്ങള്‍ക്ക് പാസ് തന്നാല്‍ പ്രശ്‌നം പരിഹരിക്കുമോ എന്നായിരുന്നു കോടതി ഹരജിക്കാരനോട് ചോദിച്ചത്.

അതിഥി തൊഴിലാളികളുടെ മടക്കയാത്ര സംബന്ധിച്ചുള്ള രണ്ടു ഹരജികളിലും കേന്ദ്ര സര്‍ക്കാരിന് യാതൊരു നിര്‍ദേശവും നല്‍കാതിരുന്ന കോടതി നിലപാടിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ കൂട്ടായ്മ കോടതി നിലപാടിനെതിരേ പരസ്യമായി രംഗത്തുവന്നു. സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരും പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നു. കുടിയേറ്റത്തൊഴിലാളികളുടെ യാത്രാ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്ന വിധിന്യായങ്ങള്‍ ഹൈക്കോടതികളില്‍നിന്ന് വരികയുമുണ്ടായി. ഈ സമ്മര്‍ദങ്ങള്‍ക്കെല്ലാം ഒടുവിലാണ് കഴിഞ്ഞമാസം സുപ്രിം കോടതി അതിഥി തൊഴിലാളികളുടെ യാത്രാ ദുരിതങ്ങള്‍ക്കെതിരേ സ്വമേധയാ കേസെടുത്തതും ഇടക്കാല ഉത്തരവ് നല്‍കിയതും. ഇടക്കാല ഉത്തരവില്‍ സംസ്ഥാന സര്‍ക്കാരുകളും റെയില്‍വേയും അതിഥി തൊഴിലാളികളുടെ മടക്കയാത്രക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ വ്യക്തമാക്കി ജൂണ്‍ അഞ്ചിന് സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞ ദിവസം കേസ് വീണ്ടും പരിഗണിച്ച സുപ്രിംകോടതി മറ്റൊരു ഇടക്കാല ഉത്തരവിലൂടെ കൂടുതല്‍ നിര്‍ദേശങ്ങളാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്നത്. നാട്ടിലെത്തുന്ന തൊഴിലാളികള്‍ക്ക് അവരുടെ തൊഴില്‍ വൈദഗ്ധ്യമനുസരിച്ച് തൊഴില്‍ നല്‍കാനും അതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം ശ്രമിക് ട്രെയിനുകള്‍ കേന്ദ്രസര്‍ക്കാര്‍ ഓടിക്കണമെന്നും നിര്‍ദേശമുണ്ട്.

വീടുകളിലേക്ക് കാല്‍നടയായി പോയ തൊഴിലാളികള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക്ഡൗണ്‍ നിയമലംഘനത്തിന് കേസെടുത്തത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അത്തരം കേസുകള്‍ പിന്‍വലിക്കണമെന്നും സുപ്രിംകോടതി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിഥി തൊഴിലാളികളെ കണ്ടെത്തി അവരുടെ പട്ടിക തയാറാക്കണമെന്നും തിരിച്ചെത്തുന്നവര്‍ക്ക് കൗണ്‍സലിങ്, തൊഴിലവസരങ്ങള്‍ എന്നിവ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്. അടുത്തമാസം സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കുമ്പോഴേക്കും അതിഥി തൊഴിലാളികളുടെ യാത്രാ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago