HOME
DETAILS
MAL
മതപ്രബോധന സ്വാതന്ത്ര്യം ഭരണഘടനയുടെ നട്ടെല്ല്: എസ്.കെ.എസ്.എസ്.എഫ്
backup
July 13 2016 | 20:07 PM
കണ്ണൂര്‍: മതപ്രബോധന സ്വാതന്ത്ര്യം തടയുന്നതിനും അത്തരം കാര്യങ്ങളിലിടപെടുന്നവരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കുന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും നീക്കം സംഘ് പരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സ്വതന്ത്രമായ ആശയപ്രകാശനം നടത്തിയ കല്‍ബുര്‍ഗി, പാന്‍സാരെ, ധബോല്‍ക്കര്‍ തുടങ്ങിയവരെ ക്രൂരമായി കൊന്ന പാരമ്പര്യമാണ് ഇക്കാര്യത്തില്‍ സംഘപരിവാറിനുള്ളത്. രാജ്യത്തെ ഭരണഘടന മതപ്രചാരണത്തിനും പ്രബോധനത്തിനും പൂര്‍ണമായ സ്വാതന്ത്രം നല്‍കുന്നുണ്ട്. അത് തടയുന്നത് മൗലികാവകാശ ലംഘനമാണ്. മതപ്രബോധകനായ ഡോ.സാക്കിര്‍ നായിക്കിനെ വേട്ടയാടാനുള്ള ശ്രമം മതസ്വാതന്ത്ര്യത്തേയും പ്രബോധനത്തെയും കൂച്ചുവിലങ്ങിടാനുള്ള ഫാസിസ്റ്റ് ഗൂഢാലോചനയാണെന്നും അതിനെതിരെ ബഹുജന പ്രതിഷേധം ഉയരണമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."