കേരള ഗണകമഹാസഭ സംസ്ഥാന സമ്മേളനം കോട്ടയത്ത്
കോട്ടയം: കേരള ഗണക മഹാസഭയുടെ 74-ാമത് സംസ്ഥാന സമ്മേളനം അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്തു നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
അടുത്ത മാസം 12,13 തീയതികളിലാണ് സമ്മേളനം നടക്കുക. ആദ്യദിനം പൊതുസമ്മേളനം കോട്ടയം തിരുനക്കര ക്ഷേത്രമൈതാനത്തും 13 ന് പ്രതിനിധി സമ്മേളനവും ഭാഗവാഹികളുടെ തെരഞ്ഞെടുപ്പും പുതുപ്പള്ളി അധ്യാപക അര്‍ബന്‍ സഹകരണ ബാങ്കില്‍ നടക്കും.
13 ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍,എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. കെ. സുരേഷ്‌കുറുപ്പ്, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
ഭൂരിഭാഗം ശാഖകളുടെയും ഗണകസമൂഹത്തിന്റെയും സഹകരണത്തോടെയാണ് സമ്മേളനം നടത്തുന്നതെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.
മുന്‍പ് സംസ്ഥാന സമ്മേളനം ജൂലൈ മാസം കുറിച്ചിയില്‍വെച്ച നടത്തുമെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമാണെന്നും ഈ വിഭാഗത്തിന് ശാഖകളുമായി യാതൊരു ബന്ധവുമില്ലെന്ന് ഗണകമഹാസഭ അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാന്‍ ജി. നിശീകാന്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ ഗണകമഹാസഭ കമ്മിറ്റി ചെയര്‍മാന്‍ ജി. നിശീകാന്ത് ,കോട്ടയം ജില്ലാ കണ്‍വീനര്‍ ഡോ. ഷാജി കുമാര്‍, സംസ്ഥാന സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. പി.കെ സുരേഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."