പാലരുവി എക്സ്പ്രസ്: ജോസ് കെ.മാണി എം.പി കോട്ടയത്ത് ട്രെയിന്‍ ഉപരോധിക്കും
കോട്ടയം : ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കുന്ന പാലരുവി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ജോസ് കെ.മാണി എം.പി ഇന്ന് കോട്ടയത്ത് പാലരുവി എക്‌സ്പ്രസ് ഉപരോധിക്കും. ഏറ്റുമാനൂര്‍, കുറുപ്പുന്തുറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി എന്നീ പ്രധാന സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം ഉന്നയിച്ച് റയിവേ മന്ത്രാലയവുമായി നടത്തിയ നിരന്തര ചര്‍ച്ചകള്‍ക്ക് പരിഹാരം കാണാത്തതിനാലാണ് എം.പി നേരിട്ട് സമരമുഖത്തേക്ക് എത്തിയിരിക്കുന്നത്.
നിലവില്‍ പാലരുവി എക്‌സ്പ്രസ്സ്‌കൊണ്ട് പ്രയോജനം ലഭിക്കുന്നത് ഒരു മേഖലയ്ക്ക് മാത്രമാണ്. ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള കോട്ടയം മുതല്‍ എറണാകുളം വരെയുള്ള പാതയില്‍ കോട്ടയം കഴിഞ്ഞാല്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.
പുനലൂര്‍-പാലക്കാട് പാതയുടെ മൂന്നില്‍ രണ്ട് ഭാഗം ഉള്‍പ്പെടുന്ന കോട്ടയം മുതല്‍ പാലക്കാട് വരെയുള്ള ഭാഗത്ത് അഞ്ച് സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. ആ.കെ 26 സ്റ്റോപ്പുകള്‍ ഉള്ളപ്പോഴാണ് റയില്‍വേയുടെ ഈ വിവേചനം. എന്നാല്‍ മൂന്നില്‍ ഒരു ഭാഗം ഉള്‍പ്പെടുന്ന കോട്ടയത്തിന് തെക്കുഭാഗത്തേയ്ക്ക് ഇരുപത്തിആറില്‍ പതിനെട്ട് സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ഈ നടപടിമൂലം റയില്‍വേ കോട്ടയം മുതല്‍ പാലക്കാട് വരെയുള്ള ഒരു പ്രദേശത്തെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണ്. കോട്ടയത്തോടുള്ള റയില്‍വേയുടെ അവഗണനയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് റയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനും, റയില്‍ ബോര്‍ഡ് മെമ്പര്‍ ട്രാഫിക്ക് ഉള്‍പ്പടെയുള്ള റയില്‍വെ ഉന്നതഉദ്യോഗസ്ഥര്‍ക്ക് അടിയന്തിര സന്ദേശം അയച്ചതായും ജോസ് കെ.മാണി എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."