HOME
DETAILS
MAL
എസ്.എന്‍.ഡി.പി നിലപാട് എല്ലാ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച ശേഷം: വെള്ളാപ്പള്ളി
backup
March 28 2019 | 00:03 AM
ചേര്‍ത്തല: എല്ലാ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച ശേഷം എസ്.എന്‍.ഡി.പിയുടെ നിലപാട് അറിയിക്കുമെന്ന് ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
തെരഞ്ഞെടുപ്പില്‍ ശരിദൂരമാണ് നല്ലതെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും എസ്.എന്‍.ഡി.പി കൗണ്‍സില്‍ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാജി സന്നദ്ധത അറിയിച്ച തുഷാര്‍ വെള്ളാപ്പള്ളിയുടെ തീരുമാനം അച്ചടക്കമുള്ള പ്രവര്‍ത്തകന്റെ നിലപാടാണ്. എന്നാല്‍ തുഷാറിന്റെ രാജിയെക്കുറിച്ചു കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തില്ല. വാര്‍ഷിക പൊതുയോഗം മെയ് ഏഴിന് ചേര്‍ത്തലയില്‍ ചേരാനും എസ്.എന്‍.ഡി.പി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."