'ഗിവ് ഇറ്റ് അപ്'കാംപയിന്‍ പാളുന്നു
ഏറെ പ്രചാരണം നല്‍കി കേന്ദ്ര സര്‍ക്കാര്‍ 2015 മാര്‍ച്ചില്‍ തുടങ്ങിയ 'ഗിവ് ഇറ്റ് അപ് കാംപയിന്‍ പാളുന്നു.സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരും സബ്‌സിഡി ഇല്ലാതെ ഗ്യാസ് സിലിണ്ടര്‍ വാങ്ങാന്‍ കഴിയുന്നവരും തങ്ങളുടെ സബ്‌സിഡി ഉപേക്ഷിച്ചാല്‍ അതുവഴി പാവപ്പെട്ടവന്റെ വീട്ടിലും ഗ്യാസ് സിലിണ്ടര്‍ എത്തുമെന്ന് പറഞ്ഞുകൊണ്ടാണ് സര്‍ക്കാര്‍ ഈ കാംപയിന്‍ ആരംഭിച്ചത്.
ഒരു കോടിയോളം പേരാണ് കാംപയ്‌ന്റെ ഭാഗമായി രാജ്യത്താകമാനം സബ്‌സിഡി വേണ്ടന്നുവച്ചത്. നിലവില്‍ ഒരു വശത്തു രാജ്യത്ത് എല്‍പിജി ഗ്യാസിന്റെ വില വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സബ്‌സിഡി വേണ്ടെന്നു വച്ച ജനങ്ങള്‍ വീണ്ടും സബ്‌സിഡി ലഭിക്കാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. സബ്‌സിഡി വേണ്ടെന്നുവച്ച ഒരു ലക്ഷത്തോളം പേരാണ് നിലവില്‍ സബ്‌സിഡി വേണമെന്നാവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കിയിരിക്കുന്നത്.
ഇനിയും സബ്‌സിഡി ഇല്ലാത്ത സിലിണ്ടറിന് വില വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ പേര്‍ സബ്‌സിഡി തിരികെ ലഭിക്കാന്‍ അപേക്ഷയുമായി മുന്നോട്ടു വരുമെന്നാണ് കണക്കാക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ സബ്‌സിഡി ഇല്ലാത്ത ഗ്യാസ് സിലിണ്ടറിന് രാജ്യത്ത് വില അടിക്കടി വര്‍ധിക്കുകയാണ്.
പത്തു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് വര്‍ഷത്തില്‍ 12 സബ്‌സിഡി ഗ്യാസ് സിലിണ്ടര്‍ ലഭ്യമാകും.
സര്‍ക്കാരിന്റെകണക്കുകള്‍ പ്രകാരം 2015-16 കാലഘട്ടത്തില്‍ സബ്‌സിഡി ഉപേക്ഷിച്ചവരുടെ തീരുമാനം കൊണ്ട് 1731 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാന്‍ കഴിഞ്ഞു.
സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 3928 പേരാണ് കേരളത്തില്‍ വേണ്ടെന്നുവച്ച സബ്‌സിഡി തിരികെ ലഭിക്കാന്‍ വീണ്ടും അപേക്ഷ നല്‍കിയിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും ഇതുതന്നെയാണ്.
ആന്ധ്ര പ്രദേശില്‍ 4302 പേര്‍ അപേക്ഷ നല്‍കിയപ്പോള്‍ തമിഴ്‌നാട്ടില്‍ 7600 പേര്‍ സബ്‌സിഡി തിരികെ ലഭിക്കാന്‍ അപേക്ഷ നല്‍കി.
കര്‍ണാടകയില്‍ 9000 പേരും ബംഗാളില്‍ 4600 പേരും വേണ്ടെന്നു വച്ച സബ്‌സിഡി തിരികെ ലഭിക്കാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."