HOME
DETAILS
MAL
കൊവിഡ്: ഗള്‍ഫില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു
backup
June 11 2020 | 02:06 AM
മലപ്പുറം/വടക്കഞ്ചേരി/പുലാമന്തോള്‍: കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ് മരിച്ചത്.
പാലക്കാട് പുതുക്കോട് ചന്തപ്പുര രാജ്ഭവനില്‍ രാജന്‍ (56) സഊദി അറേബ്യയിലാണ് മരിച്ചത്.ചൊവ്വാഴ്ച പകല്‍ മൂന്ന് മണിയോടു കൂടിയാണ് മരണവിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്. പ്രമേഹരോഗിയായ ഇദ്ദേഹം പനിയെ തുടര്‍ന്ന് ഒന്നര ആഴ്ചയായി ദമാമിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മാതാവ്: രുഗ്മിണി. ഭാര്യ: ഗംഗാദേവി (ഭാനുമതി ). മക്കള്‍: ദീപ, ദീപ്തി, ദൃശ്യ. മരുമക്കള്‍: കൃഷ്ണന്‍, സുനില്‍.
മലപ്പുറം പുലാമന്തോള്‍ വളപുരം പി.ടി.എസ് അഷ്‌റഫ് (56)
യു.എ.ഇ അല്‍ ഐന്‍ ജിമി ഹോസ്പിറ്റലിലാണ് മരിച്ചത്. 30 വര്‍ഷമായി അല്‍ ഐനില്‍ ബിസിനസായിരുന്നു. കുടുംബം അല്‍ ഐനില്‍ തന്നെയാണ്. പിതാവ്: കുരുവമ്പലം മുന്‍ വില്ലേജ് ഓഫിസര്‍ പി.ടി മുഹമ്മദ് കുട്ടി ഹാജി, മാതാവ്: പാത്തുമ്മക്കുട്ടി. ഭാര്യ: ഫാതിമ സുഹ്‌റ. മക്കള്‍: മുഹമ്മദ് കുട്ടി (അല്‍ ഐന്‍), ഫാതിമ നസ്‌റിന്‍, ഖദീജ, ആമിന നിഷാന. മരുമക്കള്‍: എം.കെ ഷമീര്‍ (കാരാത്തോട് ), സുമയ്യ (തിരൂര്‍ ). സഹോദരങ്ങള്‍: സൈതാലിക്കുട്ടി, പി.ടി എസ് മൂസ ( വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്),ലത്തീഫ്, മുഹമ്മദ് ഹനീഫ (താലൂക്ക് വ്യവസായ ഓഫിസര്‍, പെരിന്തല്‍മണ്ണ),നവാസ്, ആമിനക്കുട്ടി (മങ്കട),ആയിഷക്കുട്ടി (കട്ടുപ്പാറ), അലീമു (മണ്ണാര്‍ക്കാട്).
മലപ്പുറം ഈസ്റ്റ് കോഡൂര്‍ സ്വദേശി പരേതനായ കൂട്ടപ്പുലാന്‍ മുഹമ്മദിന്റെ മകന്‍ സൈദലവി (57) കുവൈത്തിലാണ് മരിച്ചത്. കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഫര്‍വാനിയയിലെ ഷിഫ അല്‍ജസീറ ഒപ്റ്റിക്കല്‍ വിഭാത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: മുഹമ്മദ് അനസ്, മുഹമ്മദ് ഫസലുല്ല, ഇര്‍ഫാന്‍ അഹമ്മദ്, ഉമറുല്‍ഫാറൂഖ്. സഹോദരങ്ങള്‍: കുഞ്ഞിപ്പാത്തുട്ടി, കുഞ്ഞാച്ചുമ്മ, ബീരാന്‍കുട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."