HOME
DETAILS

കേന്ദ്ര അവഗണനയ്‌ക്കെതിരേ എം.പിമാരുടെ പ്രമേയം

  
backup
July 03 2018 | 19:07 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0

തിരുവനന്തപുരം: കേരളത്തിനുള്ള ഭക്ഷ്യവിഹിതം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെടാന്‍ പ്രധാനമന്ത്രിയെ കാണുന്നതിനു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതിനെതിരേയും പാലക്കാട് കോച്ച് ഫാക്ടറിക്കാര്യത്തിലെ നിസ്സഹകരണത്തില്‍ പ്രതിഷേധിച്ചും എം.പിമാരുടെ യോഗം പ്രമേയം പാസാക്കി. 

കേരളത്തിലെ റെയില്‍വേ പദ്ധതികള്‍ അവലോകനം ചെയ്യാന്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ കേന്ദ്ര റെയില്‍വേ മന്ത്രി തന്നെ വിളിച്ചുകൂട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള നീക്കം പുന:പരിശോധിക്കണം. ചെന്നൈയില്‍ ആരംഭിക്കുമെന്നു പറയുന്ന അലൂമിനിയം കോച്ച് ഫാക്ടറി പാലക്കാടിന് അനുവദിക്കണം. മറ്റു റെയില്‍വേ സോണുകളില്‍ നിന്നു പുതിയ ട്രെയിനുകള്‍ വരുമ്പോള്‍ കേരളത്തിനു നഷ്ടമുണ്ടാകും. അങ്കമാലി ശബരി റെയില്‍പാത ദേശീയപദ്ധതിയാക്കി നടപ്പാക്കണം.
വരുമാനത്തെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഉഡാന്‍ പദ്ധതിയില്‍നിന്നു കണ്ണൂര്‍ വിമാനത്താവളം പിന്മാറിയതെന്നു യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഉഡാന്റെ ഭാഗമായാല്‍ ഒരു റൂട്ടില്‍ ഒരു വിമാനക്കമ്പനി മാത്രമേ സര്‍വിസ് നടത്തൂ. ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ടായി മാറാനൊരുങ്ങുന്ന കണ്ണൂരിന് ഇതു പ്രതികൂലമാകും.
ആഗസ്റ്റ് 15 നകം കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിത്തരുമെന്നാണു കേന്ദ്ര വ്യോമയാന മന്ത്രി അറിയിച്ചിട്ടുള്ളത്. സെപ്റ്റംബറില്‍ ഉദ്ഘാടനം നടത്താനാണു തീരുമാനം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  13 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  13 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  13 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  13 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  13 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  13 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  13 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  13 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  13 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  13 days ago