HOME
DETAILS
MAL
ഷവോമി പുതിയ റെഡ്മി സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി
backup
July 03 2018 | 19:07 PM
കൊച്ചി: ഷവോമി ഏറ്റവും ജനപ്രിയമായ റെഡ്മി സീരീസില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കി. സെല്‍ഫിക്ക് ഏറ്റവും മികച്ച റെഡ്മി ഫോണായ ഷവോമി വൈ സീരീസിലെ റെഡ്മി വൈ 2 ആണ് പുതുതായി കമ്പനി അവതരിപ്പിച്ചത്. 12 എം പി ക്യാമറ, 5 എം പി എ ഐ ഡ്യുവല്‍ ക്യാമറ, എ ഐ ബ്യൂട്ടിഫൈ 4.0 എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍. 5.99 ഇഞ്ച് 18.9 ഫുള്‍ സ്‌ക്രീന്‍ ഡിസ്പ്‌ളേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്ലാറ്റ്‌ഫോം എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. 3 ജി ബിയും, 32 ജി ബിയുമുള്ള ഫോണിന് 9,999 രൂപയും 4 ജി ബിയും 64 ജി ബിയുമുള്ളതിന് 12,999 രൂപയുമാണ് വില. 4 ജി ബി റാമും 64 ജി ബി സ്റ്റോറേജുമുള്ള റെഡ്മി നോട്ട് 5 പ്രോയ്ക്ക് 14,999 രൂപയും 6 ജി ബി റാം, 64 ജി ബി സ്റ്റോറേജ് എന്നിവയുള്ള ഫോണിന് 16,999 രൂപയുമാണ് വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."