HOME
DETAILS

ശബരിമല: ബോര്‍ഡിനെ കുരുക്കി തന്ത്രി; ക്ഷേത്രം തുറക്കരുതെന്ന്

  
backup
June 11 2020 | 02:06 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d
 
 
സ്വന്തം ലേഖകന്‍
കൊച്ചി: ശബരിമല ക്ഷേത്രം തുറക്കാന്‍ തീരുമാനിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ കുരുക്കിലാക്കി ക്ഷേത്രം തുറക്കരുതെന്നാവശ്യപ്പെട്ട് തന്ത്രി കണ്ഠര് മഹേഷ്  മോഹനരുടെ കത്ത്. മിഥുനമാസ പൂജകള്‍ക്കായി ഈ മാസം 14ന് ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. 
മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് തന്ത്രി ദേവസ്വം കമ്മിഷണര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്.
മാസപൂജയ്ക്കായി നട തുറക്കാനുള്ള ദേവസ്വം തീരുമാനത്തിനെതിരേയാണ് തന്ത്രിയുടെ കത്ത്. ഉത്സവ ചടങ്ങുകള്‍ ഒഴിവാക്കണം. ഉത്സവചടങ്ങുകള്‍ തുടങ്ങിയാല്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരും നിരീക്ഷണത്തില്‍ പോകേണ്ടതായി വരും. 
അതിനാല്‍ ആചാരപൂര്‍വം ഉത്സവചടങ്ങ് പൂര്‍ത്തിയാക്കാനാവില്ല. രോഗവ്യാപനം ഉണ്ടാകുമെന്നുമാണ് തന്ത്രി കത്തിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 
ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് മാര്‍ച്ചില്‍ നടത്തേണ്ട ഉത്സവം ഈ മാസം നടത്താന്‍  ബോര്‍ഡ് തീരുമാനിച്ചത്.  
ഇതുമായി മുന്നോട്ടുപോകുമെന്ന ദേവസ്വം ബോര്‍ഡ്  പ്രസിഡന്‍ഡ് എന്‍. വാസു വ്യക്തമാക്കിയതിനു പിന്നാലെയാണ് എതിര്‍പ്പറിയിച്ച് തന്ത്രി രംഗത്തെത്തിയിരിക്കുന്നത്. 
കമ്മിഷണര്‍ക്ക് കത്തു നല്‍കിയതുകൂടാതെ തന്ത്രി ഫോണില്‍ വിളിച്ച് ദേവസ്വം പ്രസിഡന്‍ഡിനെ  എതിര്‍പ്പ് അറിയിച്ചിട്ടുമുണ്ട്. വന്‍തോതില്‍ കൊവിഡ് ബാധയുള്ള തമിഴ്‌നാട്ടില്‍നിന്നും തെലങ്കാനയില്‍നിന്നും മറ്റും കൂടുതല്‍ ഭക്തര്‍ എത്തുന്നത് ശബരിമലയിലെ അവസ്ഥ ഗുരുതരമാക്കുമെന്ന് തന്ത്രി മുന്നറിയിപ്പും നല്‍കി.
തന്ത്രിയുടെ ആശങ്ക അടിസ്ഥാനമില്ലാത്തതാണെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡിന്. ആള്‍ക്കൂട്ടമുണ്ടാകില്ലെന്നു മാത്രമല്ല, തന്ത്രിയോട് ചര്‍ച്ച ചെയ്ത് ശേഷമാണ് തുറക്കാന്‍ തീരുമാനിച്ചതെന്നും ക്ഷേത്രപ്രവേശനം ഭരണപരമായ കാര്യമാണെന്നും ദേവസ്വം പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു.ഇതോടെ തന്ത്രിയും ദേവസ്വം ബോര്‍ഡും തമ്മില്‍ മറ്റൊരു ഏറ്റുമുട്ടലിനു വഴി തുറന്നിരിക്കുകയാണ്. 14 മുതല്‍ 28 വരെയാണ് മാസ പൂജയും ഉത്സവവും നടത്താന്‍ തീരുമാനിച്ചത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

National
  •  2 months ago