നേതാക്കളുടേത് പ്രകോപനപരമായ പ്രസ്താവനകള്‍: കെ സുരേന്ദ്രന്‍
കണ്ണൂര്‍: ജില്ലയിലുണ്ടായ അശാന്തിയ്ക്ക് പരിഹാരം കാണുന്നതിന് പകരം പ്രകോപനപരമായ പ്രസ്താവനകളാണ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍. കണ്ണൂരിലെ ഗുരുതരാവസ്ഥ നിയമസഭയില്‍ ഉന്നയിക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനുണ്ട്. അതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ നിലവാരം കുറഞ്ഞ രീതിയില്‍ പ്രതികരിച്ച സി. പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാട് അപലപനീയമാണ്. ബി.ജെ.പിയും സി.പി.എമ്മും തുടരുന്ന കൊലപാതക രാഷ്ട്രീയത്തെ ഒരേ രീതിയില്‍ തന്നെയാണ് കോണ്‍ഗ്രസ് കാണുന്നത്. പൊലിസിന്റെ നിയന്ത്രണങ്ങള്‍ക്ക് അനുസരിച്ചല്ല സി.പി.എം പ്രവര്‍ത്തിക്കുന്നതെന്ന ജയരാജന്റെ പ്രസ്താവന അണികള്‍ക്ക് കലാപത്തിനുള്ള ആഹ്വാനമായി മാത്രമേ കാണാന്‍ കഴിയുകയുള്ളു. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും ദൗര്‍ഭാഗ്യകരമാണ്. സമാധാനം പുനഃസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം മുന്‍കൈ എടുക്കണമെന്നും കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."