ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് യാത്രയയപ്പ് നല്‍കി
വടകര: ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ പ്രേമന് പൗരാവലിയുടെ നേതൃത്വത്തില്‍ ജനകീയ യാത്രയയപ്പ് നല്‍കി. പൊതുജനാരോഗ്യ രംഗത്ത് അദ്ദേഹം നല്‍കിയ സേവനങ്ങളെ ആദരിച്ചു. സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, മനയത്ത് ചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം ശ്യാമള കൃഷ്ണാര്‍പിതം എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.
പി.കെ കുഞ്ഞിക്കണ്ണന്‍, എ.കെ ബാബു, കെ.കെ കുഞ്ഞമ്മദ്, ആര്‍. രാജഗോപാലന്‍, ആര്‍.കെ ഗംഗാധരന്‍, രാജന്‍, കിരണ്‍ജിത്ത്, പുതിയെടുത്ത് കൃഷ്ണന്‍, പട്ടറത്ത് രവീന്ദ്രന്‍, പ്രദീപന്‍, ടി.എന്‍.കെ പ്രഭാകരന്‍, എന്‍.കെ ഗോപാലന്‍, തില്ലേരി ഗോവിന്ദന്‍, വി.കെ സന്തോഷ്, ഒ. മഹേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സംസാരിച്ചു. കുനിയില്‍ രവീന്ദ്രന്‍ സ്വാഗതവും ഇ.പി രാജേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."