പുല്‍വാമയിലേത് ഭീകരാക്രമണമെന്ന് പറയാനാകില്ല: പാകിസ്താന്‍
ന്യൂഡല്‍ഹി: ജമ്മുകശ്മിരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തെ സംബന്ധിച്ച് പാകിസ്താന്‍ നടത്തിയ പ്രാഥമികാന്വേഷണം പൂര്‍ണമായും ജെയ്‌ഷെ മുഹമ്മദിനെ ന്യായീകരിച്ചുകൊണ്ടുള്ളത്. പുല്‍വാമ ആക്രമണത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പാനാകില്ലെന്നാണ് പാകിസ്താന്‍ പറയുന്നത്.
തങ്ങളുടെ പ്രാഥമികാന്വേഷണം ഇന്ത്യയുമായി പങ്കുവച്ചതായി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുല്‍വാമ സംഭവത്തില്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചതായും മന്ത്രാലയം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പുല്‍വാമ ഭീകരാക്രമണത്തെ ഒരു ആകസ്മിക സംഭവമെന്നും ഭീകരാക്രമണം എന്നു പറയാനാകില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.
ഫെബ്രുവരി 14ന് നടന്ന ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ആക്രമണത്തെ നിരവധി രാജ്യങ്ങള്‍ അപലപിച്ചിരുന്നു.
പാക് മണ്ണില്‍ ഭീകരര്‍ക്ക് താവളമൊരുക്കുന്നത് അവസാനിപ്പിക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും ഇന്നലെ പാകിസ്താന്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ തികച്ചും പ്രതിലോമകരമായ വാദമാണ് ഉന്നയിച്ചത്. പുല്‍വാമ ആക്രമണം സംബന്ധിച്ച് ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് പരിശോധിക്കുകയും ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ചില പ്രാഥമിക കണ്ടെത്തല്‍ ഇന്ത്യയുമായി പങ്കുവയ്ക്കുകയും ചെയ്തതായി പാകിസ്താന്‍ പറയുന്നു. പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മിഷനറെ വിദേശകാര്യമന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് പാകിസ്താന്‍ തങ്ങളുടെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്. ഇന്ത്യ കൂടുതല്‍ വിശ്വാസ്യയോഗ്യമായ തെളിവുകള്‍ നല്‍കിയാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംയുക്തമായി അന്വേഷണം നടത്താന്‍ തയാറാണെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചതായി പാക് വിദേശ കാര്യമന്ത്രാലയം ഇന്ത്യന്‍ ഹൈകമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."