പയ്യന്നൂരില്‍ കര്‍ശന പരിശോധന
പയ്യന്നൂര്‍: കൊലപാതകങ്ങളും വ്യാപക അക്രവും നടന്ന സാഹചര്യത്തില്‍ പയ്യന്നൂരിന്റെ വിവിധ പ്രദേശങ്ങളില്‍ പൊലിസ് പരിശോധന കര്‍ശനമാക്കി. പയ്യന്നൂര്‍, രാമന്തളി, കുന്നരു, അന്നൂര്‍, കരിവെള്ളൂര്‍ എന്നിവിടങ്ങളിലെല്ലാം പൊലിസ് നിലയുറപ്പിച്ചിട്ടുണ്ട്. എം.എസ്.പി, കെ.എ.പി, ദ്രുതകര്‍മ സേന എന്നിവരും പയ്യന്നൂരിലെത്തി. അക്രമം തടയാന്‍ പയ്യന്നൂരില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചുള്ള സുരക്ഷാ സംവിധാനങ്ങളും സ്‌ക്വാഡുകള്‍ തിരിച്ചുള്ള പട്രോളിങും ശക്തമാക്കി. ജില്ലാ പൊലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ആറ് ഡിവൈ.എസ്.പിമാര്‍, കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ സി.ഐമാര്‍ എന്നിവര്‍ സുരക്ഷാ സംവിധാനത്തിന് നേതൃത്വം നല്‍കി. ആയുധങ്ങള്‍ക്കായി ഇന്നലെ ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ വ്യാപക റെയ്ഡ് നടത്തി. പയ്യന്നൂര്‍ പഴയസ്റ്റാന്റ്, പുതിയസ്റ്റാന്റ് പരിസരത്തെ ഒഴിഞ്ഞ കെട്ടിടങ്ങള്‍, രാമന്തളി, കുന്നത്തെരു, പെരളം, കരിവെള്ളൂര്‍, കോ റോം എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. തിങ്കളാഴ്ച രാത്രിയുണ്ടായ ഇരട്ട കൊലപാതകങ്ങള്‍ക്കു ശേഷം അരങ്ങേറിയ വ്യാപക അക്രമങ്ങള്‍ക്ക് അയവു വന്നിട്ടുണ്ടെങ്കിലും ജനങ്ങള്‍ ഭീതിയിലാണ്. രാമന്തളിയിലെ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകവും മണിക്കൂറുകള്‍ക്കുള്ളില്‍ അതിന്റെ തുടര്‍ച്ചയെന്നോണം അന്നൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊലപെടുത്തിയതിന്റെയും ഞെട്ടലില്‍ നിന്നും നാട്ടുകാര്‍ ഇനിയും മുക്തരായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."