HOME
DETAILS
MAL
വംശീയതയുടെ നിര്‍വചനം മാറ്റുമെന്ന് യു.എസ് നിഘണ്ടു
backup
June 11 2020 | 02:06 AM
ന്യൂയോര്‍ക്ക്: റേസിസം(വംശീയത) എന്ന പദത്തിന്റെ നിര്‍വചനം മാറ്റുമെന്ന് യു.എസിലെ പ്രമുഖ നിഘണ്ടു പ്രസാധകരായ മെരിയം വെബ്സ്റ്റര്‍. കെന്നഡി മിച്ചം എന്ന കറുത്തവര്‍ഗക്കാരിയായ വിദ്യാര്‍ഥിനിയുടെ നിര്‍ദേശം പരിഗണിച്ചാണിത്.
ലോവയിലെ ഡ്രാക് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഈയിടെ ബിരുദം നേടിയ കെന്നഡി 1847 മുതല്‍ ഡിക്ഷനറികള് പ്രസിദ്ധീകരിക്കുന്ന മെരിയംവെബ്സ്റ്ററുമായി ബന്ധപ്പെട്ട് ഈ പദത്തിന്റെ നിര്‍വചനം വര്‍ണത്തിന്റെ പേരില്‍ ആളുകളെ അടിച്ചമര്‍ത്തുന്നത് കൂടുതല്‍ പ്രതിഫലിപ്പിക്കുന്ന പദമാക്കി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഒരു വിഭാഗം ജനതക്കുനേരെ വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തല്‍ നടക്കുന്ന കാര്യം ഈ പദത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദ്യാര്‍ഥിനി ആവശ്യപ്പെട്ടത്. റേസിസത്തിന്റെ നിര്‍വചനം പരിഷ്കരിക്കുമെന്ന് മെരിയം വെബ്സ്റ്റര്‍ എഡിറ്റോറിയല്‍ മാനേജര്‍ പീറ്റര്‍ സൊകോലോവ്സ്കി വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.
വംശീയതയുമായി ബന്ധപ്പെട്ട മറ്റു പദങ്ങളും പരിഷ്കരിക്കുമെന്ന് ഡിക്ഷനറിയുടെ എഡിറ്റര്‍മാരിലൊരാള്‍ കെന്നഡിയോട് പറഞ്ഞു. യു.എസില്‍ ഏറ്റവുമധികം വിറ്റുപോവുന്ന നിഘണ്ടുവായ മെരിയം വെബ്സ്റ്റര്‍ മെയ് മാസത്തില്‍ 50 ദശലക്ഷം പേരാണ് സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."