റോഡ് പ്രവൃത്തി ഉദ്ഘാടനം
വടകര: മന്തരത്തൂര്‍ ചെറിയേരിതാഴ-ചെറുവനതാഴ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പാറക്കല്‍ അബ്ദുല്ല എം.എല്‍.എ നിര്‍വഹിച്ചു. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയപ്രഭ അധ്യക്ഷയായി. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, ഷഹബത്ത് ജുന, സി.പി കുഞ്ഞബ്ദുല്ല, സി.എം വിജയന്‍, ശ്രീധരന്‍ പടഞ്ചേരി, കെ.കെ യൂസുഫ്, ജയപുരം ജയചന്ദ്രന്‍, എന്‍. കണ്ണന്‍, സി.എം കുമാരന്‍ സംസാരിച്ചു.
എടച്ചേരി: എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കുനിങ്ങാട് എം.ഐ.എം തച്ചോളിത്താഴ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല നിര്‍വഹിച്ചു. പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ. അച്യുതന്‍ അധ്യക്ഷനായി.
വാര്‍ഡ് അംഗങ്ങളായ ഷൈനി മലയില്‍, മീത്തില്‍ ശംസു, മടപ്പള്ളി കഞ്ഞിരാമന്‍, കളത്തില്‍ അസീസ്, ഇ.കെ ബാബു, പി.ടി.കെ രാജീവന്‍, ബിസ്മില്ല അമ്മദ് ഹാജി, ദാറുല്‍ അന്‍സാര്‍ അബ്ദുല്ല ഹാജി, പനയുള്ളതില്‍ നാണു. പി.ടി.കെ വിനോദന്‍, അനീഷ് മാസ്റ്റര്‍, വയല്‍കുനി മുഹമ്മദ്, കെ. സൂപ്പി മാസ്റ്റര്‍, വി.കെ ഫൈസല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."