കത്തിയെരിയുന്ന വെയിലിലും ടിപ്പു കോട്ട കാണാന്‍ സന്ദര്‍ശകരുടെ തിരക്ക്
പാലക്കാട്: ചരിത്ര പ്രസിദ്ധമായ പാലക്കാട് ടിപ്പുകോട്ട കാണാന്‍ കത്തിയെരിയുന്ന വെയിലിലും സന്ദര്‍ശകരുടെ തിരക്ക്. ജില്ലയില്‍ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടെങ്കിലും ടിപ്പുകോട്ട കാണാന്‍ എക്കാലത്തും സന്ദര്‍ശകര്‍ വരാറുണ്ട്. എന്നാല്‍ കിടങ്ങിനു ചുറ്റും നിറഞ്ഞു നില്ക്കുന്ന വെള്ളം പാലക്കാട്ടുകാര്‍ക്കു മാത്രമല്ല ഇവിടെയെത്തുന്ന എല്ലാവര്ക്കും കൗതുകമാണ്.
വേനലിലും കിടങ്ങിനകത്ത് ജലസമൃദ്ധിയാണ്. കോട്ടക്കകത്ത് നവീകരണ പ്രവര്‍ത്തനങ്ങലള്‍ നടന്നുവരുന്നുണ്ട്. സാധാരണ ആഗസ്ത് 15, റിപ്പബ്ലിക്ക് ദിനം എന്നിവ വരുമ്പോള്‍ കോട്ടക്കകത്തെ ജയിലില്‍ കള്ളന്മാരെ തുറന്നുവിടുന്നത് കാണാനും സന്ദര്‍ശകര്‍ എത്താറുണ്ട്. വിഷു, ഓണം, പെരുന്നാള്‍, ക്രിസ്തുമസ് എന്നീ ആഘോഷദിനങ്ങളിലും മധ്യവേനലവധിക്കും നിരവധി സന്ദര്‍ശകരാണ് പാലക്കാടന്‍ കോട്ട കാണാനെത്തുന്നത്. കോട്ടക്ക് സമീപം വാടികയും ചില്‍ഡ്രന്‍സ് പാര്‍ക്കും എ.ആര് മേനോന് പാര്ക്കുമെല്ലാമുെണ്ടങ്കിലും കോട്ടക്കകത്തെ കാഴ്ചകള്‍ എല്ലാക്കാലത്തും സന്ദര്‍ശകര്‍ക്ക് നയനമനോഹാരിതയുണര്ത്തുന്നതാണ്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ജി.ജി തോംസണ്‍ ജില്ലാ കളക്ടറായിരുന്ന സമയത്ത് പ്രഖ്യാപിച്ച കോട്ടക്കകത്തെ കിടങ്ങിലെ ബോട്ട് സര്‍വ്വീസും കരിമ്പനക്കാറ്റില്‍ പറന്നു. കോട്ടക്കു ചുറ്റും രാവിലെ പ്രഭാത സവാരിക്കായി നിരവധി പേരാണ് വരുന്നത്. കോട്ടക്കകത്തെ ഹനുമാന് കോവിലിലേക്കും സപ്ലൈ ഓഫീസിലേക്കുമായി നിരവധി പേര് വരുന്നുണ്ട്. ഇവരില്‍ പലരും കോട്ട കാണാതെ പോകാറില്ല. കോട്ടക്കകത്തെ വടക്കു നോക്കിയന്ത്രവും കാലഹരണപ്പെട്ടു.
സായാഹ്നങ്ങളില്‍ കാറ്റുകൊള്ളാനും നര്‍മ്മസല്ലാപത്തിനു മാത്രമല്ല അയല്‍ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കത്തിയെരിയുന്ന വെയിലിനെ വകവെക്കാതെ ടിപ്പുവിന്റെ പടയോട്ട ഭൂമിയിലെ പാലക്കാട് കോട്ട കാണാനെത്തുന്നവരുടെ എണ്ണം ഏറിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."