HOME
DETAILS

ചൈനയുടെ സമ്മര്‍ദം തേടി ജപ്പാന്‍

  
backup
April 18 2017 | 23:04 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%82-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf-%e0%b4%9c


ടോക്കിയോ: ഉത്തര കൊറിയയുടെ ആണവഭീഷണിക്കെതിരേ യോജിച്ച് പോരാടുമെന്ന് ജപ്പാനും അമേരിക്കയും. കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയില്‍ നിന്ന് ജപ്പാനിലെത്തിയ യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സുമായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ കൂടിക്കാഴ്ച നടത്തി.
10 ദിവസത്തെ ഏഷ്യന്‍ സന്ദര്‍ശനത്തിന് എത്തിയ പെന്‍സിന്റെ ഈ ദൗത്യത്തിലെ രണ്ടാമത്തെ രാജ്യമാണ് ജപ്പാന്‍. ഉത്തര കൊറിയയുടെ ഭീഷണി യുദ്ധത്തിലേക്ക് നയിക്കുന്ന സാഹചര്യമാണുള്ളതെന്ന് പെന്‍സ് പറഞ്ഞു. ഉത്തര കൊറിയയും ചൈനയും ജപ്പാന് സൃഷ്ടിക്കുന്ന ഭീഷണിയെ യു.എസ് സഹായത്തോടെ നേരിടാനാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. ഉരുക്കുബന്ധമാണ് ഇരുരാജ്യങ്ങളും ഉദ്ദേശിക്കുന്നതെന്ന് പെന്‍സ് പറഞ്ഞു. ഉത്തര കൊറിയക്കെതിരേയുള്ള നടപടികള്‍ മേശപ്പുറത്താണെന്നായിരുന്നു ജപ്പാനിലേക്ക് തിരിക്കും മുന്‍പ് പെന്‍സ് ദ.കൊറിയയില്‍ പറഞ്ഞത്.
ഉത്തര കൊറിയക്കെതിരേ ചൈനയെ ഉപയോഗിച്ച് സമ്മര്‍ദം ചെലുത്തണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടതായി ജപ്പാന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ജപ്പാനെയും ദക്ഷിണ കൊറിയയേയും തകര്‍ക്കുമെന്ന് പലതവണയായി ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. ഞായറാഴ്ചത്തെ മിസൈല്‍ പരീക്ഷണവും ജപ്പാനെ ഭീതിയിലാക്കിയിട്ടുണ്ട്. ഈയിടെ ജപ്പാന്‍ കടലിലേക്കും ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  18 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  20 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  40 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago