കീഴരിയൂരില്‍ 18 പേര്‍ക്ക് ഡെങ്കിപ്പനി
മേപ്പയ്യൂര്‍: മലമ്പനി സ്ഥിരീകരിക്കപ്പെട്ട കീഴരിയൂരില്‍ ഡെങ്കിപ്പനിയും പടരുന്നു. ഇതുവരെയായി 18 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ 14 പേരെ കൊയിലാണ്ടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴരിയൂര്‍ സെന്റര്‍, മാവിന് ചുവട്, ഫ്രീഡം ഫൈറ്റേഴ്സ് സ്റ്റേഡിയം പരിസരം, നടുവത്തൂര്‍, നമ്പ്രത്തുകര എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി പടരുന്നത്.
അതേസമയം പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും പകര്‍ച്ചവ്യാധികള്‍ പടരുന്നതില്‍ ജനം ആശങ്കയിലാണ്. ഡെങ്കി ബാധിത പ്രദേശങ്ങളില്‍ ഫോഗിങ്ങും ഫീവര്‍ സര്‍വേയും ബോധവല്‍ക്കരണ ക്ലാസുകളും നടത്തി. രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും കീഴരിയൂരില്‍ ബോധവല്‍ക്കരണവുമായി രംഗത്തുണ്ട്.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ നോട്ടിസ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന് നായര്‍ നിര്‍വഹിച്ചു. അതേസമയം മേപ്പയ്യൂര്‍ പഞ്ചായത്തിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ക്കാണ് ഇവിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."