24 കിലോ കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റില്‍
കണ്ണൂര്‍: വില്പനയ്ക്കായി കൊണ്ടുവന്ന 24 കിലോ കഞ്ചാവുമായി രണ്ടുപേര്‍ കണ്ണൂരില്‍ അറസ്റ്റിലായി. മലപ്പുറം തിരൂര്‍ മംഗലം സ്വദേശി മുഹമ്മദലി (42), തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശി പി.എം നിധിന് (20) എന്നിവരെയാണു ഡിവൈ.എസ്.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനുസമീപത്താണ് ഇവര്‍ പിടിയിലായത്. ട്രെയിനില്‍ വന്നിറങ്ങിയ ഇവര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് കഞ്ചാവ് കൈമാറാന്‍ നില്‍ക്കുന്നതിനിടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു സ്പെഷല്‍ സ്ക്വാഡ് ഇവരെ പിടികൂടിയത്. ആന്ധ്ര, വിശാഖപട്ടണം എന്നിവിടങ്ങളില്‍നിന്നു കഞ്ചാവ് മൊത്തമായി വാങ്ങി കണ്ണൂരില്‍ ചില്ലറയായി നല്‍കുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലിസ് പറഞ്ഞു. മൂന്നു ഹാന്‍ഡ് ബാഗിലും ഒരു ട്രോളി ബാഗിലുമായാണ് സംഘം കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
മുഹമ്മദലി 2018ല്‍ 10 കിലോ കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായിരുന്നു. കണ്ണൂരിലുള്ള ഏജന്റുമാര്‍ക്കു വില്പനയ്ക്കായാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നത്. നിധിന് അടിപിടി കേസിലെ പ്രതി കൂടിയാണ്. എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളും എ.എസ്.ഐമാരുമായ രാജീവന്, മഹിജന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ മിഥുന്, സുഭാഷ്, സുജിത്, അജിത്ത്, മഹേഷ്, സജിത്ത്, സനത്ത്, ഷിജേഷ് ബാബു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."