HOME
DETAILS
MAL
അതിര്‍ത്തിയിലെ സംഘര്‍ഷം അയയുന്നു
backup
June 11 2020 | 02:06 AM
ന്യൂഡല്‍ഹി: ലഡാക്കിലെ അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ സൈനികതല ചര്‍ച്ചകള്‍ തുടരും. പ്രദേശത്തുനിന്നു ചൈനീസ് സൈനികരെ പൂര്‍ണമായും പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായാണ് വിവരം.
നേരത്തെ, ആദ്യഘട്ട സൈനികതല ചര്‍ച്ചകള്‍ക്കു പിന്നാലെ ഇവിടത്തെ മൂന്നു പ്രദേശങ്ങളില്‍നിന്ന് ഇരുവിഭാഗവും ഭാഗികമായി സൈന്യത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍, അതു പോരെന്നും സംഘര്‍ഷ പ്രദേശങ്ങളില്‍നിന്നു പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കണമെന്നുമാണ് ഇന്ത്യയുടെ നിലപാട്.
ഇവിടങ്ങളില്‍ വന്‍ ആയുധബലത്തോടെ പതിനായിരത്തോളം സൈനികരെയാണ് ചൈന വിന്യസിച്ചിരുന്നത്. ഇവരെ പൂര്‍ണമായി പിന്‍വലിച്ചിട്ടില്ല.
അതിര്‍ത്തിയില്‍ ഈ സംഘര്‍ഷ സാഹചര്യത്തില്‍ കൂടുതലായി വിന്യസിച്ച സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. പത്തു ദിവസത്തിനുള്ളില്‍ ബറ്റാലിയന്‍ ലെവല്‍, ബ്രിഗേഡ് ലെവല്‍, മേജര്‍ ജനറല്‍ ലെവല്‍ എന്നിങ്ങനെ സൈനികതല ചര്‍ച്ചകള്‍ നടക്കുമെന്നാണ് അറിയുന്നത്. മേജര്‍ ജനറല്‍ തലത്തിലുള്ള ചര്‍ച്ച ഇന്നത്തോടെ പൂര്‍ത്തിയാക്കും.
അതേസമയം, അതിര്‍ത്തിയിലെ റോഡ് നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. വിഷയത്തില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും ഇന്ത്യയുടെ ഭൂമി ചൈന കൈയേറിയെന്ന സംശയമുയരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍, ഇത്തരം വിഷയങ്ങള്‍ ചോദിക്കേണ്ടത് ട്വിറ്ററിലൂടെയല്ലെന്നായിരുന്നു ഇതിനോട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം.
ചര്‍ച്ച ആശാവഹമെന്ന് ചൈന
ബെയ്ജിങ്: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സൈനികതല ചര്‍ച്ചകള്‍ ആശാവഹമെന്നു ചൈന. ഇരു രാജ്യങ്ങളും പ്രശ്‌നം സമാധാനപരമായി പരിഹരിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ച്യൂയിങ് പറഞ്ഞു.
അതിര്‍ത്തിയില്‍ സൈനികവിന്യാസം വര്‍ധിപ്പിച്ചതിനു പുറമേ, ചൈന യുദ്ധവിമാനങ്ങളടക്കം കൂടുതലായി എത്തിച്ചതായും വിവരമുണ്ടായിരുന്നു.
ബെയ്ജിങ്: അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന സൈനികതല ചര്‍ച്ചകള്‍ ആശാവഹമെന്നു ചൈന. ഇരു രാജ്യങ്ങളും പ്രശ്‌നം സമാധാനപരമായി പരിഹരിക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ച്യൂയിങ് പറഞ്ഞു.
അതിര്‍ത്തിയില്‍ സൈനികവിന്യാസം വര്‍ധിപ്പിച്ചതിനു പുറമേ, ചൈന യുദ്ധവിമാനങ്ങളടക്കം കൂടുതലായി എത്തിച്ചതായും വിവരമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."