ഡി.സി.പിയുടെ വസതിക്ക് പുറത്ത് ജോലിക്ക് നിര്‍ത്തിയ കീഴ്ജീവനക്കാരിക്ക് സൂര്യാതപമേറ്റു
ചേവായൂര്‍: ജില്ലാ ഡെപ്യുട്ടി പൊലിസ് കമ്മിഷണറുടെ വസതിക്ക് പുറത്ത് ജോലിക്ക് നിര്‍ത്തിയ കീഴ്ജീവനക്കാരിക്ക് സൂര്യാതപമേറ്റു. വെള്ളിമാട് കുന്ന് എ.ആര്‍ ക്യാംപിലെ സ്വീപ്പര്‍ ജോലിക്കാരി കാരപ്പറമ്പ് സ്വദേശിയായ യുവതിക്കാണ് ജോലിക്കിടെ സൂര്യാതപമേറ്റത്. വലതു കൈക്ക് പൊള്ളലേറ്റ ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിശോധനക്ക് ശേഷം സഹപ്രവര്‍ത്തകരോടൊപ്പം തിരിച്ചു പോവുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസം തുടര്‍ച്ചയായി എ.ആര്‍ ക്യാംപില്‍ നിന്ന് മൂന്ന് ജീവനക്കാരെ കമ്മിഷണറുടെ വസതിക്ക് പുറത്ത് ക്ലീനിങ് ജോലിക്കായി നിയമിച്ചിരുന്നു. രണ്ടു ദിവസമായി രാവിലെ പത്തിനും മൂന്നിനും ഇടയില്‍ ശക്തമായ വെയിലത്ത് നിര്‍ത്തിയുള്ള ജോലിയാണ് സൂര്യാതപമേല്‍ക്കാന്‍ കാരണമായത്. കഠിനമായ വെയിലേറ്റ് കൂടെയുണ്ടായിരുന്ന ജീവനക്കാരും തളര്‍ന്ന നിലയിലാണ്. ആശുപത്രി പരിശോധനക്ക് ശേഷം മൂന്ന് ദിവസത്തെ റെസ്റ്റ് എടുക്കാനുള്ള നിര്‍ദേശം നല്‍കി ജീവനക്കാരിയെ വീട്ടിലേക്കയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."