HOME
DETAILS
MAL
ഇന്ധന വില വീണ്ടും കൂട്ടി; കൂടുന്നത് തുടര്‍ച്ചയായ അഞ്ചാം ദിവസം
backup
June 11 2020 | 03:06 AM
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിക്കിടെ ജനങ്ങളെ ഇരുട്ടടിയടിച്ച് സര്‍ക്കാര്‍. രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 60 പൈസയും ഡീസലിന് 57 പൈസയുമാണ് വര്‍ധിച്ചത്. അഞ്ചു ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന് 2 രൂപ 75 പൈസ വര്‍ധിപ്പിച്ചു.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ ഇന്ധന വില കൂട്ടിയതെന്നാണ് പറയുന്നത്. എന്നാല്‍ വില ഇടിഞ്ഞ സമയത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ യാതൊരു മാറ്റവും രാജ്യത്ത് ഉണ്ടായിരുന്നില്ല.
മെയ് മാസത്തില്‍ എക്സൈസ് തീരുവ പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. 82 ദിവസത്തെ ഇടവേളക്ക് ശേഷം ഞായറാഴ്ച മുതലാണ് രാജ്യത്ത് ഇന്ധന വില കൂട്ടി തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."