അകമ്പാടത്തെ ക്വാറി പ്രവര്‍ത്തിക്കുന്നത് പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രത്തിന്റെ കോര്‍മേഖലയിലെന്ന് വനംവകുപ്പ്
നെന്മാറ: നെല്ലിയാമ്പതി വനമേഖലക്കു സമീപം അകംപാടത്തെ ക്വാറിപ്രവര്‍ത്തിക്കുന്നത് പറമ്പിക്കുളം കടുവ സംരക്ഷണകേന്ദ്രത്തിന്റെ കോര്‍,ബഫര്‍ സോണില്‍പെട്ട സ്ഥലത്താണെന്നു വനംവകുപ്പ്. കോര്‍ മേഖലയായ കല്‍ച്ചാടി വനമേഖലയില്‍ നിന്നും 3.9കിലോമീറ്ററും,ബഫര്‍ സോണായ കോതശേരി ഭാഗത്തു നിന്നും 1.9കിലോമീറ്ററും വായുസഞ്ചാര ദൂരത്തിലുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വനംവകുപ്പ് പരിശോധനയില്‍ കണ്ടെത്തി. കേന്ദ്ര വനം പരിസ്ഥിതി മ്ര്രന്താലയത്തിന്റെ നിയമനുസരിച്ചു വന്യജീവി സങ്കേതത്തിനും, നാഷണല്‍ പാര്‍ക്കിനും പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ വനേതര പ്രവര്‍ത്തികള്‍ നടത്താന്‍ ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി വേണം.ഇവിടെ പ്രവര്‍ത്തിക്കുന്ന സീതു ഗ്രാനൈറ്റ്‌സ് ഈ അനുമതി വാങ്ങിയിട്ടില്ല. ഇതൊന്നും പാലിക്കാതെയാണ്് നെന്മാറ ഗ്രാമപ്പഞ്ചായത്തും,ജിയോളജി വകുപ്പും ഇവിടെ ക്വാറി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിയും ലൈസന്‍സും നല്‍കിയത്്. ഇത്്് റദ്ദാക്കണമെന്ന്് നെന്മാറ ഡി എഫ് ഓ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്്്
കേരളാഹൈകോടതി ചൂലന്നൂര്‍ മയില്‍ സങ്കേതത്തിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന ഒരു ക്വാറിക്ക് ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതി കിട്ടാത്തത്തിനാല്‍ പ്രവര്‍ത്തനാനുമതി റദ്ദാക്കിയിട്ടുണ്ട് അകമ്പാടം ആലിന്‍ചുവട്ടിലെ ക്വാറി അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്്്
നെന്മാറ ഗ്രാമപഞ്ചായത്തും ജിയോളജി വകുപ്പും നല്‍കിയ അനുമതി.ും, ലൈസന്‍സും റദ്ദാക്കണമെന്നും,ഇതുവരെ പാറപൊട്ടിച്ച സ്വകാര്യ വ്യക്തിക്കെതിരെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നും എര്‍ത്തു്് വാച്ച് കേരളാ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."