സന്ധ്യയുടെ ഓപ്പറേഷന് സഹായം ഹസ്‌തം; ചികിത്സ ചിലവ് കെഎംസിസി ഏറ്റെടുത്തു
ജിദ്ദ: എട്ടുമാസം മുമ്പ് ഡോക്ടർ ഓപ്പറേഷൻ നിർദ്ദേശിച്ച നിർദ്ദനയായ എറണാകുളം തിരുവാങ്കുളം സ്വദേശിനി സന്ധ്യക്ക് ചികിത്സാ സഹായവുമായി ഗ്ലോബൽ കെ എം സി സി എറണാകുളം ജില്ലാ കമ്മിറ്റി രംഗത്ത്. സ്വന്തമായി കിടപ്പാടം പോലും ഇല്ലാത്ത സന്ധ്യ മാസങ്ങളായി വേതനതിന്നു കഴിയുകയാണ്. കൂലി തൊഴിലാളിയായ ഭർത്താവിന് ലോക്ഡോൺ കാരണം നിത്യ വരുമാനവും നഷ്ട്ടപെട്ടു ഒരു മുറിയുള്ള വാടക കുടിലിൽ കഴിയുന്ന സന്ധ്യ ഒരു കൂട്ടുകാരി പറഞ്ഞാണ് കെഎംസിസിയെ പറ്റി അറിയുന്നത്. സന്ധ്യ അനുഭവിക്കുന്ന പ്രയാസം ബോദ്ധ്യപ്പെട്ട കെഎംസിസി നേതാക്കൾ കളമശ്ശേരി മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലും സന്ധ്യക്ക് വേണ്ട ചികിത്സക്കായി ശ്രമം നടത്തിയെങ്കിലും കൊറോണ കാരണം ഫലിച്ചില്ല. ഒടുവിൽ സന്ധ്യ ചികിത്സ നടത്തിയിരുന്ന തൊടുപുഴ ഹോളി ഫാമിലി ഹോസ്പിറ്റലിൽ തന്നെ ചികിത്സ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ചികിസക്കാവശ്യമായ മുഴുവൻ തുകയും കെഎംസിസി നൽകും. കഴിഞ്ഞ ദിവസം സന്ധ്യയുടെ വീട്ടിലെത്തിയ കെഎംസിസി മുസ്ലിംലീഗ് നേതാക്കൾ ആദ്യഗഡു കൈമാറി ഉടൻതന്നെ സന്ധ്യയെ ഓപ്പറേഷനായി ആശുപത്രിയിൽ പ്രവേശിപ്പിക്കും. ഗ്ലോബൽ കെ എം സി സി എറണാകുളം ജില്ലാ വൈസ് പ്രസിഡണ്ട് കെ എസ ഷാനവാസ് മുവ്വാറ്റുപുഴ, കെ എച് മുഹമ്മദ് കുഞ്ഞ്, എ കെ സിറാജുദ്ധീൻ രാജ, കെ ഐ. നിസാർ, ഉണ്ണി, അഡ്വ. പി എം മുഹമ്മദ് ഹസ്സൻ, കെ. കെ അലി, കെ എ ശശി എന്നിവർ പങ്കെടുത്തു. എറണാകുളം ജില്ലാ ഗ്ലോബൽ കെ എം സി സി നേതാക്കളായ നാസർ എടവനക്കാട് ഷുക്കൂർ കരിപ്പായി, ഉസ്മാൻ പരീത്, സിറാജ് ആലുവ, സുബൈർ കുമ്മനോട് എന്നിവരുടെ നേതൃത്വത്തിലാണ് സന്ധ്യയുടെ ചികിത്സയ്ക്കാവശ്യമായ ഫണ്ട് ശേഖരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."