HOME
DETAILS

ഒരു ക്വിന്റല്‍ പാന്‍മസാലയുമായി രണ്ടു പേര്‍ പിടിയില്‍

  
backup
July 13 2016 | 20:07 PM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b8%e0%b4%be%e0%b4%b2

പൊലിസ് വലവിരിച്ചു കാത്തിരുന്നത് 12 മണിക്കൂര്‍


കാസര്‍കോട്: മലപ്പുറത്തെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുന്നതിനായി മംഗുളൂരുവില്‍ നിന്നു കാറില്‍ കടത്തുകയായിരുന്ന ഒരു ക്വിന്റല്‍ നിരോധിത പാന്‍മസാലകളുമായി രണ്ടു പേരെ വിദ്യാനഗര്‍ പൊലിസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. തളങ്കരയിലെ കെ അനസ് (25), യു ജുനൈദ്  (28) എന്നിവരെയാണ് പൊലിസ് പിടികൂടിയത്. ഇന്നലെ രാവിലെ ഏഴരയോടെയാണ് നായന്‍മാര്‍മൂലയില്‍ വാഹന പരിശോധനക്കിടെ പാന്‍ മസാല കടത്തുകയായിരുന്നവര്‍ പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് വിദ്യാനഗര്‍ എസ്.ഐ പി അജിത്തിനു കാറില്‍ ഒരു സംഘം വലിയ ശേഖരം കഞ്ചാവുമായി കേരളത്തിലേക്ക് കടന്നതായ വിവരം ലഭിച്ചത്. ഉടനെ മംഗളൂരുവില്‍ നിന്നു കാസര്‍കോട് വഴി കടന്നുപോവുന്ന റോഡുകളിലെല്ലാം വാഹന പരിശോധനക്ക് പൊലിസിനെ സജ്ജമാക്കി.
വിദ്യാനഗര്‍ സ്റ്റേഷനിലെ എ.എസ്.ഐ ഷാലി ജോസഫ്, ഉണ്ണികൃഷ്ണന്‍, പൊലിസുകാരായ ജെയിംസ്, ഷിബു, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ അജിത്തും സംഘവും ദേശീയപാതയില്‍ നിന്നു മാറിപോകാവുന്ന റോഡുകളില്‍ പരിശോധന നടത്തുകയും ചെയ്തു. പൊലിസിനു വിവരം കൈമാറിയവര്‍ കാറിന്റെ നമ്പര്‍ കൈമാറിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏഴിനു തുടങ്ങിയ വാഹന പരിശോധന ഇന്നലെ രാവിലെ ഏഴു വരെ നീണ്ടു. വാഹനം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പൊലിസ് സംഘം തിരച്ചില്‍ നിര്‍ത്തി പൊലിസ് സ്റ്റേഷനില്‍ തിരിച്ചെത്തി. പൊലിസ് സ്റ്റേഷനിലെത്തി അല്‍പം കഴിഞ്ഞപ്പോള്‍ ഒരു തവണ കൂടി പരിശോധന നടത്താമെന്ന് പറഞ്ഞു നായന്‍മാര്‍മൂല റോഡിലെത്തി പരിശോധന തുടങ്ങുമ്പോള്‍ തന്നെ വാഹനം പിടിയിലായി.
കാറിന്റെ ഡിക്കിയില്‍ നിന്ന് പാന്‍മസാല ശേഖരം കണ്ടെത്തി. ഇവര്‍ ആദ്യമായാണ് പാന്‍ മസാല കടത്തുന്നതെന്നും ഇതിന്റെ ഭവിഷ്യത്തുകളൊന്നും മനസിലാക്കാതെയാണ് കടത്തെന്നും പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago