സി.പി.എം പ്രവര്‍ത്തകന്റെ വീട് കത്തിച്ച സംഭവം; പത്ത് ആര്.എം.പി.ഐ പ്രവര്‍ത്തകര്‍ക്ക് മൂന്നുവര്‍ഷം തടവ്
വടകര: സി.പി.എം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റി അംഗം മുയിപ്രയിലെ അടിനിലംകുനി ബാലന്റെ വീട് തീവച്ച് നശിപ്പിച്ച കേസില്‍ പത്ത് ആര്.എം.പി.ഐ പ്രവര്‍ത്തകര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയും വിധിച്ചു. 2012 മെയ് അഞ്ചിന് ടി.പി ചന്ദ്രശേഖരന് വധത്തെ തുടര്‍ന്നുണ്ടായ സംഭവമാണ് കേസിന് ആധാരം. ആര്.എം.പി.ഐ പ്രവര്‍ത്തകരായ ഓര്‍ക്കാട്ടേരി മുയിപ്രയിലെ പടിക്ക് താഴ കുനിയില്‍ സനല്‍, ഞാറ്റോത്ത് താഴകുനി വാസു, മകന് വിപിന്‍ ലാല്‍, താഴേ കുന്നോത്ത് രാജീവന്, കല്ലറക്കല്‍ മീത്തല്‍ ബാബു, മീത്തലെ പീടികയില്‍ ബാലന്, ആയാട്ട് താഴ കുനിയില്‍ ശ്രീധരന്, ചാലില്‍ ബാബു എന്ന ചന്ദ്രന്, മീത്തലെ പീടികയില്‍ ദാമോദരന്‍, പടിക്ക് താഴ കുനി ഷാജി എന്നിവരെയാണ് വടകര അസി. സെഷന്‍സ് കോടതി സബ് ജഡ്ജ് എ.വി ഉണ്ണികൃഷ്ണന് ശിക്ഷിച്ചത്.
വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്ക് ഒന്‍പത് വര്‍ഷം കഠിന തടവുണ്ട്. എന്നാല്‍ മൂന്നു വര്‍ഷത്തെ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. അക്രമത്തിന് ഇരയായ ബാലന്റെ കുടുംബത്തിന് പിഴയില്‍ നിന്ന് മൂന്നു ലക്ഷം രൂപ നല്‍കാനും വിധിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.എം രാംദാസ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."