സഊദി കെഎംസിസി മാറാക്കര പഞ്ചായത് കമ്മിറ്റി രൂപീകരിച്ചു
ജിദ്ദ: സഊദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ ജോലി ചെയ്യുന്ന മാറാക്കര പഞ്ചായത്തിൽ നിന്നുള്ള കെഎംസിസി പ്രവർത്തകരെ ഉൾപ്പെടുത്തി സഊദി കെഎംസിസി- മാറാക്കര പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. സയ്യിദ് കോയക്കുട്ടി തങ്ങൾ കമ്മിറ്റി പ്രഖ്യാപനം നടത്തി. നാസർ കാടാമ്പുഴ അധ്യക്ഷത വഹിച്ചു.. അലവിക്കുട്ടി മുസ്‌ലിയാർ പ്രാർത്ഥന നടത്തി. മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും നാസർ മക്ക നന്ദിയും പറഞ്ഞു. കുഞ്ഞി മുഹമ്മദ് കൊളമ്പൻ - റിയാദ് (പ്രസിഡന്റ്), മുഹമ്മദ് കല്ലിങ്ങൽ - ജിദ്ദ (ജനറൽ സെക്രട്ടറി), ട്രഷറർ: നാസർ മക്ക, അമീർ കാരക്കാടൻ - അൽ ഖർജ് (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
സയ്യിദ് കോയക്കുട്ടി തങ്ങൾ - മദീന, അലവിക്കുട്ടി മുസ്‌ലിയാർ പുളിക്കൽ -ജിദ്ദ , അഷ്‌റഫലി എ.കെ - റിയാദ് , ബഷീർ നെയ്യത്തൂർ - അൽ ഹസ (വൈസ് പ്രസിഡന്റുമാർ), മുജീബ് നെയ്യത്തൂർ - ജിദ്ദ , മുസ്തഫ പി.പി - ഹഫർ ബാതിൻ, മുഹമ്മദ് ജാസിം കല്ലൻ - മക്ക, ശിഹാബ് ഒ.പി - റിയാദ് (ജോ. സെക്രട്ടറിമാർ), എക്സിക്യൂട്ടീവ് മെമ്പർമാർ : ദിൽഷാദ് തലാപ്പിൽ - ജിദ്ദ, നാസർ ചെരട - റിയാദ്, സലാം കൊരട്ടിയൻ - തായിഫ്, അബ്ദുറഹ്മാൻ ചോഴിമഠത്തിൽ - മക്ക, ഉമറലി കാര്യാടൻ - ദമാം, ഉപദേശക സമിതി: നാസർ കാടാമ്പുഴ - ജിദ്ദ (ചെയർമാൻ)
മെമ്പർമാർ : സയ്യിദ് ശഖീഖ് തങ്ങൾ - തായിഫ് , നൗഷാദ് മഞ്ഞക്കണ്ടൻ- മക്ക , അബ്ദുറഹ്മാൻ പി.ടി - അബഹ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."