ദേശീയപാത ചെറുവണ്ണൂരില്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചു
ഫറോക്ക്: സ്ഥിരം അപകട മേഖലയായ ദേശീയപാത ചെറുവണ്ണൂര്‍ സ്റ്റാന്റേര്‍ഡ് ടൈല്‍ കമ്പനിക്കു സമീപം പ്ലാസ്റ്റിക് കോണുകള്‍ സ്ഥാപിച്ചു. നിരവധി ജീവനുകള്‍ പൊലിഞ്ഞ മേഖലയില്‍ ചെറുവണ്ണൂര്‍ പൗരസമിതിയുടെ നേതൃത്വത്തിലാണ് കോണുകള്‍ സ്ഥാപിച്ചത്.
അമിത വേഗതയില്‍ ദിശമാറിയെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് സ്ഥിരമായതിനെ തുടര്‍ന്നാണ് ഡിവൈഡറുകള്‍ സ്ഥാപിക്കാന്‍ പൗരസമിതി മുന്നിട്ടിറങ്ങിയത്. ചെറുവണ്ണൂര്‍ ജങ്ഷനിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിനായാണ് പൗരസമിതി രൂപീകരിച്ചത്. പൗരസമതിയുടെ 12 ഓളം വളന്റിയര്‍മാരാണ് ഗതാഗത കുരുക്ക് ഉണ്ടാവുമ്പോള്‍ രംഗത്തിറങ്ങി പാതയിലെ തടസം നീക്കുന്നത്.ദേശീയ പാതയില്‍ കോണുകള്‍ സ്ഥാപിക്കുന്ന ചടങ്ങ് ട്രാഫിക് പൊലിസ് കമ്മീഷണര്‍ സൗത്ത് എം.സി ദേവസ്യ ഉദ്ഘാടനം ചെയ്തു. പൗരസമിതി പ്രസിഡന്റ് കെ. ഉദയകുമാര്‍, സി.കെ അരവിന്ദന്, കെ. ജേക്കബ്, കെ. അഷ്റഫ്, കളളിയില്‍ സൈനുദ്ദീന്‍, ടി.പി സിദ്ധാര്ത്ഥന്, അജിത്കുമാര്‍ പൊന്നേംപറമ്പത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."