അക്രമരാഷ്ട്രീയത്തിനെതിരേ സ്ത്രീകള്‍ രംഗത്തിറങ്ങണം: പാറക്കല്‍ അബ്ദുല്ല
വടകര: അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താന്‍ അമ്മമാരും സ്ത്രീ സമൂഹവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങണമെന്ന് വടകര പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് ചെയര്മാന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ ആവശ്യപ്പെട്ടു. യു.ഡി.എഫ് വടകര മണ്ഡലം വനിതാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ വിജയിപ്പിച്ച് അക്രമ രാഷ്ട്രീയത്തിന് മറുപടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വനിതാലീഗ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി. കുല്‍സു അധ്യക്ഷയായി. യു.ഡി.എഫ് കണ്‍വീനര്‍ യു. രാജീവന്, രത്നവല്ലി, പി. സഫിയ, ഷീബ പി.സി, സന്ധ്യ കരണ്ടോട്, കൃഷ്ണകുമാരി, സി.പി.എ അസീസ്, റഷീദ് വെങ്ങളം, എ. ആമിന, ബി.വി സെറീന, കെ. മറിയം, വൃന്ദ പി.കെ, ഷക്കീല ഈങ്ങോളി, ബാലാമണി സംസാരിച്ചു. വടകര പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് വനിതാ ഏകോപനസമിതി ഭാരവാഹികള്‍: അഡ്വ. പി. കുല്‍സു (ചെയ.) ഷീബ പി.സി (കണ്.), രത്നവല്ലി (ട്രഷ.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."