മഞ്ചേശ്വരത്ത് ഇന്റര്‍ ഗ്രേറ്റഡ് ചെക്കുപോസ്റ്റ് സ്ഥാപിക്കും
അടുത്തമാസം ധനമന്ത്രി ചെക്കുപോസ്റ്റ് സന്ദര്‍ശിക്കും
നവീന രീതിയിലുള്ള ട്രാഫിക് സംവിധാനം മൂന്നുമാസത്തിനകം
കാസര്‍കോട്: മഞ്ചേശ്വരത്ത് സംയോജിത ചെക്കുപോസ്റ്റ് നിര്‍മിക്കുന്നതിനായി അക്വയര്‍ ചെയ്ത 9.37 ഏക്കര്‍ സ്ഥലത്ത് വാണിജ്യ നികുതി, എക്സൈസ്, ട്രാന്‍സ്പോര്‍ട്ട്, വനം, മൃഗസംരക്ഷണം, ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ക്കു പൊതുവായി ഒരു ഇന്റര്‍ ഗ്രേറ്റഡ് ചെക്കുപോസ്റ്റ് സംവിധാനവും ആധുനിക ഡാറ്റാ കലക്ഷന്‍ ആന്റ് ഫെസിലിറ്റേഷന്‍ സെന്ററും സ്ഥാപിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസ്ക് പി.ബി അബ്ദു റസാഖ് എം.എല്‍.എയെ അറിയിച്ചു. ഇതിനുള്ള അനുമതി ഉടന്‍ നല്‍കുമെന്നും എം.എല്‍.എയുടെ ചോദ്യത്തിനു മറുപടിയായി ധനമന്ത്രി അറിയിച്ചു. മഞ്ചേശ്വരം ചെക്കുപോസ്റ്റിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ചറിയാന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് അടുത്തമാസം ചെക്കുപോസ്റ്റ് സന്ദര്‍ശിക്കും. നവീന രീതിയിലുള്ള ട്രാഫിക് ലൈനും പരിശോധനാ സംവിധാനവും പാര്‍ക്കിങ് സൗകര്യവും മൂന്നുമാസത്തിനകം ഒരുക്കുമെന്നും ഇതിനായി ജില്ലയില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ കൂടിയാലോചന നടത്തുമെന്നും മന്ത്രി അറിയിച്ചു.
മഞ്ചേശ്വരം വാണിജ്യനികുതി ചെക്കുപോസ്റ്റില്‍ നിരന്തരമായി ഉണ്ടാകുന്ന ഗതാഗത കുരുക്കും വാഹനാപകടങ്ങളും ഒഴിവാക്കുന്നതിന് ഏറ്റെടുത്ത സ്ഥലത്ത് പാര്‍ക്കിങ് സൗകര്യവും ചെക്കുപോസ്റ്റ് നവീകരണവും ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ സബ് മിഷന്. ചില ഉദ്യോഗസ്ഥര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു ചെക്കുപോസ്റ്റു നവീകരണം നീട്ടുകയാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."