ജില്ലയില്‍ രണ്ടാം സ്ഥാനത്തിന്റെ നിറവില്‍ ജൈവ വൈവിധ്യ ഉദ്യാനമൊരുക്കി പുള്ളന്നൂര്‍ ന്യൂ ജി.എല്‍.പി സ്‌കൂള്‍
കട്ടാങ്ങല്‍: പുള്ളന്നൂര്‍ ന്യൂ ജി.എല്‍.പി സ്‌കൂളില്‍ 2016-17 അധ്യായന വര്‍ഷത്തില്‍ തുടക്കം കുറിച്ച ജൈവ ഉധ്യാനം ജില്ലയില്‍ രണ്ടാം സ്ഥാനത്തിന്റെ നിറവിലാണ്.
പ്രകൃതിയുടെ പച്ചപ്പ് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നു, മരങ്ങള്‍ മുറിച്ചും, കാടുകള്‍ വെട്ടിനശിപ്പിച്ചും, റിസോര്‍ട്ടുകള്‍ പണിതും, ആവാസവ്യവസ്ഥ തകര്‍ന്നു കൊണ്ടിരിക്കുന്നു. വരും കാലങ്ങളില്‍ വനങ്ങളില്ലാത്ത മരുഭൂ തുല്യമായ ഒരു നാടായിരിക്കും പുതിയ തലമുറകള്‍ക്കുള്ള വാസസ്ഥലം.
പ്രകൃതി രമണീയമായ ദൈവത്തിന്റെ സ്വന്തം നാട് പുസ്തകത്താളുകളില്‍ മാത്രം ഒതുങ്ങിപ്പോകും. പ്രകൃതിയെ അറിയുകയും പ്രകൃതിയിലേക്ക് മടങ്ങുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിനാലാണ് ജൈവ വൈവിധ്യങ്ങള്‍ക്ക് പാഠ്യപദ്ധതിയില്‍ പ്രാധാന്യം നല്‍കി വരുന്നത്. പച്ചപ്പില്ലാത്ത ഒരു ലോകത്ത് എങ്ങനെ ഒരു ഉണങ്ങിയ മനുഷ്യനായി ജീവിക്കാന്‍ കഴിയും. വരാനിരിക്കുന്ന തലമുറകള്‍ക്ക് പ്രകൃതിയുടെ ഗുണഫലങ്ങള്‍ അനുഭവിച്ചറിയാന്‍ കഴിയാതെ പോകും. ഇവിടെ ഒരു ജൈവവൈവിധ്യ ഉദ്യാനത്തിന്റെ പ്രാധാന്യം പ്രസക്തമാണ്. ഈ പശ്ചാലത്തിലാണ് പുള്ളന്നൂര്‍ ന്യു ജി.എല്‍.പി സ്‌കൂളില്‍ ഒരു ജൈവവൈവിധ്യ ഉദ്യാനം പിറവിയെടുക്കുന്നത്. 2017 മെയ് 20ന് തുടക്കം കുറിച്ച പാര്‍ക്ക് സ്‌കൂളില്‍ നാല് സെന്റ് സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളെ പരിസ്ഥിതിയുമായി ബന്ധിപ്പിക്കാനും പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ആവാസവ്യവസ്ഥ എന്ന ആശയം കുട്ടികളില്‍ രൂപപ്പെടുത്താനും ഇതിന് സാധിക്കും.
നാലു ചുവരുകള്‍ക്കിടയില്‍ക്കിടന്ന് വീര്‍പ്പുമുട്ടുന്ന കുട്ടികള്‍ക്ക് പ്രകൃതി യോടു സംവദിച്ചുകൊണ്ട് ഉയരങ്ങളിലേക്ക് മുന്നേറാന്‍ കഴിയും. ഇതുവഴി പഠന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ലളിതമാവുകയും ചെയ്യും. ഉദ്യാനത്തിന് കൃത്യമായ സംരക്ഷണം ആവശ്യമാണ്. കുട്ടികളും അധ്യാപകരും അവരുടെ ഊഴമനുസരിച്ച് ഉദ്യാനം പരിചരിച്ചു വരുന്നു. ഒഴിവു സമയങ്ങളിലും ഇടവേളകളിലും ചെടികളുടെ ശാസ്ത്രീയ നാമവും മറ്റും നിരീക്ഷണത്തിലൂടെ കണ്ടെത്തുന്നു. പ്രത്യേകം തയ്യാറാക്കിയ രജിസ്റ്ററില്‍ രേഖപ്പെടുത്തി വരുന്നു. പാര്‍ക്കിന്റെ കൃത്യമായ രജിസ്റ്റര്‍ സ്‌കൂള്‍ ഓഫിസില്‍ സൂക്ഷിക്കുന്നു.
കോഴിക്കോട് ഡി.ഡി.ഇയുടെയും മാവൂര്‍ ബി.ആര്‍.സിയുടെയും ധനസഹായത്തോടെ നിര്‍മിച്ച ഉദ്യാനം അധ്യാപകരുടെ മേല്‍നോട്ടം കൊണ്ടും കുട്ടികളുടെ പങ്കാളിത്തം കൊണ്ടും പി.ടി.എയുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സേവനങ്ങള്‍ക്കൊണ്ടും ജില്ലയില്‍ രണ്ടാം സ്ഥാനം ലഭിച്ച നിറവിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."