ബൈപാസ്: ആക്ഷന്‍ കമ്മിറ്റി പ്രദേശവാസികളെ വഞ്ചിക്കുന്നെന്ന്
താമരശേരി: ചുരം ബൈപാസിനായി സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ചുരം രണ്ടാം ബൈപാസ് റോഡായി നിര്‍ദേശിക്കപ്പെട്ട ഏഴാം വളവ്-വെസ്റ്റ് കൈതപ്പൊയില്‍ റോഡിന്റെ സാധ്യതാ പഠനം പ്രദേശത്തുകാരെ കൂടി ഒഴിപ്പിക്കാത്ത വിധം ആക്കണമെന്നും, റോഡിന് വേണ്ടി സൗജന്യമായി ഭൂമി വിട്ടു കൊടുക്കാന്‍ ഉടമകള്‍ തയ്യാറാണെന്ന ആക്ഷന്‍ കമ്മിറ്റിക്കാരുടെ പ്രസ്ഥാവന വാസ്തുതാ വിരുദ്ധവും, അധികൃതരെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ജനവാസ സമിതി കുറ്റപ്പെടുത്തി.
ഒരു തുണ്ട് ഭൂമിയും സൗജന്യമായി വിട്ടുകൊടുക്കാന്‍ പ്രാപ്തി ഉള്ളവരല്ല ഈ പ്രദേശത്തെ പാവപ്പെട്ടവരും, സാധാരണക്കാരുമായ ചെറുകിട കൈവശക്കാര്‍. സാധ്യതാ പഠനമോ പരിസ്ഥിതി ആഖാത പഠനമോ നടത്താതെയും, സ്ഥല ലഭ്യത ഉറപ്പ് വരുത്താതെയുമുള്ള ഇപ്പോഴത്തെ ബദല്‍ റോഡ് പ്രചാരണം നാട്ടുകാരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് വച്ച് കൊണ്ടാണെന്നും ജനവാസ സമിതി ആരോപിച്ചു. ഇത് സംബന്ധിച്ച് മണല്‍ വയല്‍ സ്‌കൂളില്‍ ജനവാസ സമിതി യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി.
പ്രതിഷേധ സംഗമം സി.പി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബേബി കുപ്പോഴക്കല്‍ അധ്യക്ഷനായി. അബൂബക്കര്‍, ബഷീര്‍, വതസ വെസ്റ്റ് കൈതപ്പൊയില്‍, ലൂസി മണല്‍വയല്‍, പി.കെ നീഷീദ്, ടി.ടി മജീദ്, രവീന്ദ്രന്‍ വള്ള്യാട് പി.കെ മുഹമ്മദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."