വയനാട്ടില്‍ പൈലി വാത്യാട്ട് എന്‍.ഡി.എ സ്ഥാനാര്‍ഥി
കല്‍പ്പറ്റ: യു.ഡി.എഫിന് പിന്നാലെ വയനാട്ടില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ട്വിസ്റ്റ്. ഇന്നലെ വരെ പറഞ്ഞുകേട്ട പേര് വയനാട്ടില്‍ നിന്ന് തന്നെയുള്ള പി.സി തോമസ് വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ആന്റോ അഗസ്റ്റിന്റെ പേരായിരുന്നു. എന്നാല്‍ ഇന്നലെ വൈകിട്ടോടെ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനം നടത്തി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ആന്റോ അഗസ്റ്റിന്റെ സ്ഥനാര്‍ഥി മോഹവും അവസാനിച്ചു. എന്‍.ഡി.എ ബി.ഡി.ജെ.എസിന് നല്കിയ സീറ്റില്‍ പൈലി വാത്യാട്ടിലിനെയാണ് ബി.ഡി.ജെ.എസ് സ്ഥനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് മത്സരിക്കാനെത്തിയാല്‍ പൈലിയുടെ കാര്യത്തിലും മാറ്റമുണ്ടാകുമെന്ന രീതിയിലാണ് ബി.ഡി.ജെ.എസ് പ്രസിഡന്റിന്റെ പ്രതികരണം. എന്തായാലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നുമുതുല്‍ സ്ഥാനാര്‍ഥി കുപ്പായം തുന്നി നടന്ന ആന്റോക്ക് കനത്ത തിരിച്ചടിയായി. അവസാന നിമിശം വരെ പ്രതീക്ഷയര്‍പ്പിച്ച ആന്റോ കുപ്പായമഴിക്കേണ്ട അവസ്ഥയിലായി. അതിനിടെ സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ അവരുടെ സ്ഥനാര്ഥിയെയും വയനാട് മണ്ഡലത്തില്‍ പ്രഖ്യാപിച്ച
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."