പൊന്നാനി നഗരസഭാ പ്രദേശം കാന്‍സര്‍രോഗ വിമുക്തമാക്കാന്‍ പദ്ധതി
പൊന്നാനി: കാന്‍സര്‍ വിമുക്ത നഗരസഭയാകാനൊരുങ്ങി പൊന്നാനി. കാന്‍സര്‍ രോഗികളുടെ സര്‍വേയക്ക് തുടക്കമായി. കാന്‍സര്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാന്‍സറിനെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനവുമായി നഗരസഭയും ആരോഗ്യ വിഭാഗവും രംഗത്തിറങ്ങിയത്.
കാന്‍സര്‍ നിര്‍മാര്‍ജനത്തിനായി നിരവധി പരിപാടികളാണ് നഗരസഭ ആവിഷ്കരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി പൊന്നാനി നഗരസഭാ പരിധിയില്‍ കാന്‍സര്‍ രോഗികളുടെ തോതില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായതെന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് കാന്‍സറിനെ പ്രതിരോധിക്കാന്‍ തീവ്രയജ്ഞ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നത്. ഇതിന്റെ ഭാഗമായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്കി. പൊന്നാനി നഗരസഭാ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് അശ്റഫ് പറമ്പില്‍ അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോഷാജ് കുമാര്‍, ഡോ. സലിം ,കൗണ്‍സിലര്‍ ഹസീറ എന്നിവര്‍ സംസാരിച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. ഉസ്മാന്‍കുട്ടി പരിശീലന ക്ലാസിന് നേതൃത്വം നല്കി. ആശ വര്‍ക്കര്‍മാരും, പൊന്നാനി എം.ഇ.എസ് കോളജിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാരും പരിശീലന പരിപാടിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."