HOME
DETAILS
MAL
ഡിഫ്തീരിയ: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു പ്രതിരോധ കുത്തിവെപ്പു നടത്തി
backup
July 13 2016 | 20:07 PM
മഞ്ചേശ്വരം: മഞ്ചേശ്വരത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പു നടത്തി. സ്വകാര്യ പ്ലൈവുഡ് ഫാക്ടറിയിലെ 90 തൊഴിലാളികള്‍ക്കാണു കുത്തിവെപ്പു നടത്തിയത്.
ഈ ഫാക്ടറിയിലെ ആസാം സ്വദേശിയായ ഒരു തൊഴിലാളി ഡിഫ്തീരിയ എന്നു സംശയിക്കുന്ന രോഗം ബാധിച്ചു മരണപ്പെട്ട സാഹചര്യത്തിലാണു കുത്തിവെപ്പു നടത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്ന മഞ്ചേശ്വരത്തെ മറ്റു രണ്ടു സ്വകാര്യ ഫാക്ടറികളില്‍ കൂടി ഇന്നും നാളെയും മഞ്ചേശ്വരം പ്രാഥമിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഡിഫ്തീരിയ പ്രതിരോധ കുത്തിവെപ്പു നടത്തും. ഇന്നലെ നടത്തിയ കുത്തിവെപ്പിനു മഞ്ചേശ്വരം പി.എച്ച്.സിയിലെ ഡോ. ഷൈന നേതൃത്വം നല്കി.
പ്ലൈവുഡ് ഫാക്ടറി തൊഴിലാളി മരിച്ചതു ഡിഫ്തീരിയ രോഗബാധയെ തുടര്ന്നാണെന്നുസ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."