ചളിയംകോട്ട് കുന്നിടിയല്‍ മണ്ണിടിച്ചിലിനെ പ്രതിരോധിക്കാന്‍ സ്ഥാപിച്ചത് കനം കുറഞ്ഞ ഇരുമ്പു ഷീറ്റുകള്‍
ഉദുമ: സംസ്ഥാനപാതയില്‍ ചളിയംകോടും കാസര്‍കോട് പ്രസ് ക്ലബിനു സമീപത്തെ ചന്ദ്രഗിരി റോഡിലും മീറ്ററുകളോളം ഉയരത്തിലുള്ള കുന്ന് ഇടിഞ്ഞു വീഴുന്നതിനെ പ്രതിരോധിക്കാന്‍ സ്ഥാപിച്ചത് കനം കുറഞ്ഞ തുരുമ്പിച്ച ഇരുമ്പ് ഷീറ്റുകള്‍. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന നിലയിലായ കുന്നുകള്‍ക്കു കീഴെ ശരിയായി ഉറപ്പിക്കുക പോലും ചെയ്യാതെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ ചളിയംകോട്ട് സ്ഥാപിച്ച ഇരുമ്പ് ഷീറ്റുകള്‍ മണ്ണിടിഞ്ഞു വീഴുന്നതിനെ അല്പം പോലും പ്രതിരോധിക്കാവുന്നതല്ല. ഇവിടെ യാത്രക്കാരുടെ സുരക്ഷക്കായി ആറു മീറ്ററോളം ഉയരത്തില്‍ ഭിത്തി നിര്‍മാണം പുരോഗമിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ചന്ദ്രഗിരി ജങ്ഷനു സമീപം പതിനഞ്ചു മീറ്ററോളം ഉയരത്തിലുള്ള കുന്ന് ഇടിഞ്ഞു വീഴാന്‍ പാകത്തില്‍ പൊട്ടി നില്‍ക്കുകയാണ്. ഇതിനു സമീപം ഏതാനും പൂഴിച്ചാക്കുകള്‍ സ്ഥാപിച്ച ശേഷമാണ് ഇരുമ്പു ഷീറ്റുകള്‍ നാട്ടിയത്. പ്രദേശങ്ങളിലെ അപകടത്തിന്റെ തോത് ഇതു വരെയും കെ.എസ്.ടി.പി അധികൃതര്‍ ഉള്‍ക്കൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."