കുറുവ അടച്ചുപൂട്ടിയ സംഭവം: 'പുനഃപരിശോധന ഹരജി നല്‍കണം'
മാനന്തവാടി: കുറുവ അടച്ച് പൂട്ടിയ സംഭവം സര്‍ക്കാര്‍ ഹൈകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്ന് ജനപ്രതിനിധികളും പ്രദേശവാസികളും.
ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ എം.എല്‍.എമാര്‍ മുന്‍കൈ എടുക്കണമെന്നും ജനപ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് കുറുവ അടച്ചതോടെ പ്രദേശവാസികളടക്കം ദുരിതത്തിലായിരിക്കയാണ്. പരിസ്ഥിതി സംരക്ഷിച്ച് കുറുവ തുറക്കാനുള്ള നടപടികള്‍ക്ക് ജനപ്രതിനിധികളും സര്‍ക്കാരും മുന്‍കൈ എടുക്കണം. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദഗ്ധ സമിതിയെ പരിസ്ഥി പ്രശ്‌നങ്ങളും കുറുവയിലെ നിലവിലെ സ്ഥിതിയും പ്രദേശവാസികളുടെ അവസ്ഥയും പറഞ്ഞ് മനസിലാക്കാന്‍ എം.എല്‍.എമാര്‍ മുന്‍കൈ എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കുറുവ തുറക്കാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമര്‍ദം ചെലുത്താന്‍ എം.എല്‍.എമാര്‍ മുന്‍കൈ എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, ഹരി ചാലിഗദ്ദ, എ.ഡി.എസ് പ്രസിഡന്റ് ആലീസ് മാത്യു, സെക്രട്ടറി ടി.ജി ജോണ്‍, പ്രദേശവാസികളായ ജോണ്‍സണ്‍ പാപ്പിനശ്ശേരി, വിനീത സുനില്‍, ശ്യാമള മധുസൂദനന്‍, വിജയലക്ഷ്മി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."