കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിനെത്തും
ന്യൂഡല്‍ഹി: കേരളത്തില്‍ ജൂണ്‍ ഒന്നിനു കാലവര്‍ഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തവണ രാജ്യത്ത് ശരാശരി കാലവര്‍ഷമാണുണ്ടാകുക.
കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക ഉല്‍പാദനരംഗത്ത് ആശങ്ക നിലനില്‍ക്കെയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ആശ്വാസകരമായ റിപ്പോര്‍ട്ട്. രാജ്യത്തെ രണ്ടിലൊന്ന് ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നതെന്നതു കൊണ്ട് രാജ്യത്തിന് ജീവരക്തം പോലെയാണ് മഴ.
ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്ത്യാ മെട്രോളജിക്കല്‍ ഡിപാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ ജനറല്‍ കെ.ജെ രമേശ് പറഞ്ഞു. ജൂണ്‍ മാസത്തില്‍ തുടങ്ങുന്ന നാലുമാസത്തെ കാലവര്‍ഷത്തില്‍ 89 സെന്റി മീറ്റര്‍ മഴയുടെ 50 വര്‍ഷത്തെ കാലയളവ് വച്ച് 96നും 104 ശതമാനത്തിനുമിടയിലാണ് കേന്ദ്രം മഴലഭ്യത നിര്‍ണയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."