രാഹുലിന്റെ വരവില്‍ എല്‍.ഡി.എഫ് എന്തിനാണ് ഭയപ്പെടുന്നത്: എ.പി അനില്‍കുമാര്‍
സുല്‍ത്താന്‍ ബത്തേരി: രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതില്‍ ഇടതുപക്ഷം എന്തിനാണ് ആശങ്കപ്പെടുന്നതെന്ന് എ.പി അനില്‍കുമാര്‍ എം.എല്‍.എ.
രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് നല്ല സന്ദേശമാണ് നല്‍കുന്നത്. രാജ്യത്ത് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മോദി സര്‍ക്കാറിനെ താഴെയിറക്കാനാണ് തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സിറ്റിങ് സീറ്റായ അമേഠിയില്‍ എസ്.പി-ബി.എസ്.പി സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ മാന്യത കാണിച്ചു.
അതിനാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുകയാണങ്കില്‍ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് പിന്തുണ പ്രഖ്യാപിക്കാനുള്ള ആര്‍ജവമാണ് കാണിക്കേണ്ടതെന്നും ഇതാണ് നല്ല സന്ദേശമെന്നും എ.പി അനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. യു.ഡി.എഫ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.കെ അബ്രഹാം അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, യു.ഡി.എഫ് നേതാക്കളായ എം.എസ്വിശ്വനാഥന്, പി.വി ബാലചന്ദ്രന്, കെ.എല്‍ പൗലോസ്, സി.പി വര്‍ഗീസ്, ടി. മുഹമ്മദ് സംസാരിച്ചു.
രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് പശ്ചാത്തലം ഒരുക്കുകയാണ് യു.ഡി.എഫ്: ടി. സിദ്ദീഖ്
സുല്‍ത്താന്‍ ബത്തേരി: വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് നടത്തുന്ന പ്രചരണ പരിപാടികള്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പശ്ചാത്തലം ഒരുക്കല്‍ എന്ന് കോഴിക്കോട് ഡി.സി.സി.പ്രസിഡന്റ് ടി. സിദ്ദീഖ്.
രാഹുല്‍ഗാന്ധി ഇവിടെ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവിടത്തെ ജനാധിപത്യവിശ്വാസികള്‍. താന്‍ വയനാട്ടില്‍ മത്സരിക്കുമെന്നും ഇന്ന് നോമിനേഷന് നല്കുമെന്നുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണന്നും അദ്ദേഹം പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."