HOME
DETAILS
MAL
സഊദിയിൽ പുതിയ വൈറസ് കേസുകളും മരണവും ഉയർന്ന് തന്നെ; ഇന്ന് 38 മരണം, 3733 പുതിയ വൈറസ് ബാധ, 2065 രോഗ മുക്തി
backup
June 11 2020 | 12:06 PM
റിയാദ്: സഊദിയിൽ വീണ്ടും പുതിയ വൈറസ് ബാധയും മരണ നിരക്കും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 38 പേർ മരണപ്പെട്ടതിനു പുറമെ 3733 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
التقرير اليومي من وزارة الصحة السعودية لـ فيروس كورونا الجديد pic.twitter.com/QiJrnIl7Zp
— سعودي 24 لمكافحة كورونا (@saudi24_corona) June 11, 2020
രാജ്യത്ത് ഒറ്റ ദിവസം കണ്ടെത്തിയ ഏറ്റവും ഉയർന്ന വൈറസ് ബാധയും മരണവുമാണിന്ന് രേഖപ്പെടുത്തിയത്. ഇന്ന് 2065 രോഗികളാണ് രോഗ മുക്തി നേടിയത്. 1738 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 857 ആയും വൈറസ് ബാധിതർ 116021 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2065 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 80019 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."